CinemaGeneralLatest NewsMollywoodNEWS

ഇത്തവണ മത്സരിക്കുമോ ? മറുപടിയുമായി നടൻ വിവേക് ഗോപൻ

ചെറുപ്പം മുതല്‍ ബി.ജെ.പി അനുഭാവിയാണെന്ന് വിവേക് ഗോപൻ പറഞ്ഞു

സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് വിവേക് ഗോപൻ. താരം ബി.ജെ.പിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോൾ വിവേകുമായി കൂടിക്കാഴ്ച നടത്തുകയും അതിൻ്റെ ചിത്രങ്ങൾ സോഷ്യൽ വിവേക് സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് വിവേക് ഗോപൻ്റെ രാഷ്ട്രീയ പ്രവേശനം ചർച്ച ചെയ്യപ്പെട്ടത്. താരം ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തി വിവേക് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും വിവേക് പറയുന്നു. ബി.ജെ.പി ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സ്വീകരിക്കുമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

ചെറുപ്പം മുതല്‍ ബി.ജെ.പി അനുഭാവിയാണെന്ന് താരം പറഞ്ഞു. ഇ. ശ്രീധരനെ പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button