GeneralLatest NewsNEWSTV Shows

44 വര്‍ഷമായി, ഇനി തിരികെ വരില്ല; ഉണ്ണിയേട്ടനെക്കുറിച്ച് ഭാഗ്യലക്ഷ്മി

അമ്മയുടെ മരണ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ്‍ മലയാളം മൂന്നാം പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. ബിഗ്‌ബോസ്സ് ഹൗസിലെ ഏറ്റവും പ്രായമേറിയ മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. വീക്കിലി ടാസ്‌കിന്റെ ഭാഗമായി ബാല്യ കാലത്തെ കുറിച്ച്‌ ഭാഗ്യലക്ഷ്മി പറഞ്ഞത് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് നാട് വിട്ടു പോയ ഉണ്ണിയേട്ടനെക്കുറിച്ച് താരം പങ്കുവച്ചു.

read also:ദൃശ്യം 2ന്‍റെ ഭാഗമാവാന്‍ കൊതിച്ചിരുന്നു, പക്ഷേ ? തുറന്നുപറഞ്ഞ് നടൻ പ്രദീപ് ചന്ദ്രന്‍

അമ്മയുടെ വിയോഗത്തിന് ശേഷമാണ് സഹോദരനെ കാണാതെ പോകുന്നത്. സഹോദരന്റെ തിരോധാനത്തെ കുറിച്ച്‌ ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെയായിരുന്നു. ”അമ്മയോട് വലിയ അടുപ്പമായിരുന്നു സഹോദരന്. അമ്മയുടെ മരണ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു. പക്ഷെ ഒരു ദിവസം ഒരുമിച്ച്‌ കിടക്കുമ്ബോള്‍, അവന്‍ പറഞ്ഞു. നിന്നെ എന്തായാലും വല്യമ്മ സിനിമയില്‍ കയറ്റും, എന്നെ ആര്‍ക്കും വേണ്ട, ഞാന്‍ ഇനിയും മരിക്കാന്‍ ശ്രമിക്കും അല്ലെങ്കില്‍ നാടുവിടും. ഒരു ദിവസം നേരം വെളുത്തപ്പോള്‍ ഉണ്ണിയേട്ടനെ കാണാനില്ല. അത് അവിടെ ആര്‍ക്കും ഒരു വിഷയമല്ലായിരുന്നു. ഉണ്ണിയെ കാണാനില്ല. അതെ കാണാനില്ല, അത് കഴിഞ്ഞു. ഇന്നും അറിയില്ല ഉണ്ണിയേട്ടന്‍ എവിടെയാണെന്ന്.

സായ് പറഞ്ഞല്ലോ പെങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി കത്തി തലയണക്കടിയില്‍ വച്ച്‌ കിടക്കുന്നതിനെ കുറിച്ച്‌., എനിക്ക് അങ്ങനെ ഒരു സഹോദരന്‍ ഇല്ലാതെ പോയി. അതാണ് എനിക്ക് സ്വയം ആയുധം എടുക്കേണ്ടി വരുന്നത്. എന്തായാലും കാലക്രമേണ ഞാനടക്കമുള്ളവര്‍ ഉണ്ണിയേട്ടനെ മറന്നു. അവന്‍ ഇന്ന് എല്ലാവര്‍ക്കും ഒരു ഓര്‍മ മാത്രമാണ്.”

read also:‘താൻ ചതിക്കപ്പെട്ടു, ആ ദൃശ്യങ്ങള്‍ അറിവോടെയല്ല’; അശ്ലീല വീഡിയോ കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടി

44 വര്‍ഷത്തിലധികമായി നാടുവിട്ട ജ്യേഷ്ഠന്‍ ഇനി തിരിച്ചു വന്നാല്‍ എനിക്ക് ഒരു വികാരവും ഉണ്ടാകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ”തന്നോട് ഒരാള്‍ ചോദിച്ചു ആ ജ്യേഷ്ഠന്‍ തിരിച്ചു വന്നാല്‍ നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന്. തനിക്ക് ഒരു വികാരവും തോന്നില്ല. 44 വര്‍ഷമായി, ഇനി തിരികെ വരില്ലെന്നാണ് തനിക്ക് തോന്നുന്നത്.”

ചേച്ചിയെ അദ്ദേഹം കണുന്നുണ്ടെന്നും എന്നാല്‍ ചേച്ചിയാണ് അദ്ദേഹത്തെ കാണാത്തതെന്നും ഫിറോസ് പറഞ്ഞു. അപകർഷധാബോധം കൊണ്ടാണ് അദ്ദേഹം തിരികെ വരാത്തതെന്ന് മണിക്കുട്ടനും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button