GeneralLatest NewsNEWSTV Shows

ഏഷ്യാനെറ്റ് കാണില്ലെന്ന് പറഞ്ഞത് നാവുപിഴ, ആ സംഭവത്തോടെ രണ്ട് പേര്‍ക്കും വിലക്ക്; ബിഗ്ബോസ് വിവാദത്തെക്കുറിച്ച് താരങ്ങൾ

അദ്ദേഹത്തെ പുറത്താക്കിയ വേളയില്‍ അനീതി നടന്നു എന്ന ഫീലായിരുന്നു ഉണ്ടായിരുന്നത്

സീരിയൽ രംഗത്തെ മിന്നും താരങ്ങളാണ് ബീനാ ആന്റണിയും ഭര്‍ത്താവ് മനോജ് നായരും. പ്രേക്ഷകരുടെ പ്രിയ റിയാലിറ്റിഷോയായ ബിഗ് ബോസ് സീസൺ 2- വിനെക്കുറിച്ച്‌ മനോജ് പറഞ്ഞ കാര്യങ്ങൾ വിവാദങ്ങൾക്ക് കാരണമായി. അതിനെ തുടർന്ന് ചാനലിൽ നിന്നും ഇരുവരെയും പുറത്താക്കി എന്ന രീതിയിൽ വാർത്തകൾ വന്നു. ബിഗ് ബോസ് 3 ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. തന്റെ നാവു പിഴയായി സംഭവിച്ച വിവാദത്തെക്കുറിച്ചു മനോജ് തുറന്നു പറയുന്നു.

”ഏഷ്യാനെറ്റില്‍ നിന്നും പുറത്താക്കിയതല്ല. അത്തരം ഗോസിപ്പുകള്‍ ശരിയല്ല. ഏഷ്യാനെറ്റില്‍ കുടുബവിളക്ക് എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയായിരുന്നു അത്. അത് ബിഗ്ബോസ് കാലവുമായിരുന്നു. എന്റെ മോന് വളരെ ഇഷ്ടമാണ്. എനിക്കെന്നു പറഞ്ഞാല്‍ ഈ കണ്‍സെപ്റ്റ് ഭയങ്കര ഇഷ്ടമാണ് താനും. പക്ഷെ പലരും ഷോയെ മോശമായ രീതിയിലൊക്കെ പറയും. ഇത് എന്ത് വൃത്തികെട്ട പരിപാടിയാണ് എന്നൊക്കെ. എന്നാല്‍, ആ പരിപാടിയുടെ കന്‍സെപ്ട്ട് നല്ലതാണ്. പക്ഷെ അതില്‍ ചെല്ലുന്ന ആളുകളാണ് അതിനെ വികൃതമാക്കുന്നത്. ചില ആളുകള്‍ അതിന്റെ പ്രോഗ്രാമിനെ ഒരുതരം വൈകൃതമാക്കിയെടുക്കുന്നതുകൊണ്ടാണ്.

രജിത് കുമാര്‍ എന്ന സാറിനെ നമുക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയ വേളയില്‍ അനീതി നടന്നു എന്ന ഫീലായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ നമുക്കും വിഷമം തോന്നി. അന്നേരം ഞാനീ പറഞ്ഞമാതിരി ഒന്നു പ്രതികരിച്ചു. എനിക്ക് അങ്ങനെത്തെ ഒരു കുഴപ്പം ഉണ്ട്. കുറച്ചൊരു എടുത്ത് ചാട്ടകാരനാണ്.

read also:44 വര്‍ഷമായി, ഇനി തിരികെ വരില്ല; ഉണ്ണിയേട്ടനെക്കുറിച്ച് ഭാഗ്യലക്ഷ്മി

സത്യത്തില്‍ എന്നെ ബിഗ്ബോസില്‍ നിന്ന് വിളിച്ചതാണ്. അതില്‍ വൈള്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടല്ലോ? ആ സമയത്ത് ലാസ്റ്റ് എല്ലാവരും പോയ സമയത്ത് എന്നെ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ കുടുംബവിളക്ക് ചെയ്തു കൊണ്ടിരിക്കയായിരുന്നു. ഏഷ്യാനെറ്റില്‍ തന്നെ ആയിട്ടു പോലും അവര്‍ വിട്ടില്ല. ആ ക്യാരക്ടര്‍ പുള്ളിയാ ചെയ്യുക എന്നു പറഞ്ഞായിരുന്നു ഇത്. അങ്ങനെ എനിക്കാ ചാന്‍സ് മിസ്സായി.

ഷോയില്‍ രജിത് കുമാര്‍ പുറത്തായപ്പോൾ വികാരത്തള്ളിച്ച കൊണ്ടാണ് അനീതിയാണു കാണിക്കുന്നത് എന്ന് പ്രതികരിച്ചത്. എനിക്ക് ഒരിക്കലും അത് പൊറുക്കാന്‍ പറ്റില്ല. അപ്പോള്‍ എന്റെ ഈ ലൈവൊക്കെ കാത്തിരിക്കുന്നവര്‍ ഉണ്ട് എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍. അതൊക്കെ അങ്ങനെ ഇങ്ങനെയാ എന്നോക്കെ പറഞ്ഞ ആ സ്പോട്ടിലാണ് ലൈവ് ചെയ്തത്. എന്റെ മകന് കരയുന്ന കണ്ടില്ലെ ആകെ സങ്കടം ആയിപ്പോയി.. അതു കൂടിയായപ്പോഴാണ് ഫേസ്‌ബുക്കില്‍ ലൈവിലെത്തിയത്. എന്തിനാണ് ഇയാളോട് ഇങ്ങനെ ചെയ്യതത്? ഇതില്‍ എന്തോരം അനീതികള്‍ നടന്നു? അപ്പോള്‍ ഒന്നും ഇല്ലാത്ത ശിക്ഷ എന്തുകൊണ്ട് ഇപ്പോള്‍ കൊടുക്കുന്നു.. ഇതൊരു അനീതി അല്ലെ കാണിക്കുന്നേ.. ഇങ്ങനെയൊക്കെ വികാരവിക്ഷോഭത്തോടെ പറഞ്ഞു പോയതാണ്. ഞാന്‍ ഇദ്ദേഹത്തെ ഔട്ടാക്കിയ രീതിയെയാണ് വിമര്‍ശിച്ചത്. ഞാന്‍ ഈ ബിഗ്ബോസ് കാണില്ല എന്നു പറഞ്ഞതിന് ശേഷം അറിയാതെ എന്റെ വായില്‍ നിന്ന് ഏഷ്യാനെറ്റും കാണില്ല എന്ന് പറഞ്ഞുപോയി. ഉദ്ദേശിച്ചത് ബിഗ്‌ബോസ് ഷോ ആണങ്കിലും നാവില്‍ നിന്നും വന്നത് ഏഷ്യാനെറ്റിനെ കുറിച്ചായിപ്പോയി. ഇത് വികാരത്തള്ളിച്ചയില്‍ അറിയാതെ പറഞ്ഞു പോയതാണ്. അല്ലാതെ ഏഷ്യാനെറ്റ് കാണില്ല എന്ന് ഉദ്ദേശിച്ചിരുന്നില്ല.

ഏഷ്യാനെറ്റില്‍ നിന്നും വിളിക്കുന്നതിന് മുമ്പ് ബീനയും പറഞ്ഞു അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നത്. അമ്മയും ഇതേ ചോദ്യം തന്നെ എന്നോടു ചോദിച്ചു. അപ്പോഴാണ് ശരിക്കും ഞാന്‍ പറഞ്ഞതിനെ കുറിച്ച്‌ ബോധ്യമുണ്ടായത്. അങ്ങനെ സമ്മര്‍ദ്ദം വന്നു നില്‍ക്കുമ്പോള്‍ രണ്ട് പേര്‍ക്കും വിലക്കു വന്നു. രണ്ട് ദിവസം കഴിഞ്ഞ് പ്രൊഡ്യൂസര്‍ വിളിച്ച്‌ സോറി പരമ്പരയിൽ ഇനി തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞു. അതിന് മുമ്പ് ലൈവിലെത്തി സോറി പറഞ്ഞിരുന്നു. ഏഷ്യാനെറ്റിനെ കുറ്റപ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ക്ക് ഇത്രയും കാലമായി ഒരു പ്ലാറ്റഫോം തന്നത് ചാനലുകളാണ്. ഇത് ജോലി സ്ഥലത്തെ കുറ്റപ്പെടുത്തുന്നത് പോലെയായി. ബിഗ്‌ബോസ് കാണില്ല എന്നായിരുന്നു പറഞ്ഞത്. എന്തായാലും വലിയ സങ്കടമാണ് ഒരു നാവുപിഴകൊണ്ട് ഉണ്ടായത്. ഇതിന്റെ പേരില്‍ കുടുംബ വിളക്കിലെ ശ്രീകുമാര്‍ എന്ന കഥാപാത്രം നഷ്ടമായതില്‍ ഇന്നും വലിയ നഷ്ടബോധമുണ്ട്.” ഒരു അഭിമുഖത്തിൽ മനോജ് പറഞ്ഞു

ബീന ഏഷ്യാനെറ്റിനെ മൗനരാഗം സീരിയലിലും മനോജ് മഴവില്‍ മനോരമയിലെ നാപം ജപിക്കുന്നവര്‍, സൂര്യ ടിവിയിലെ ഇന്ദുലേഖ എന്ന സീരിയലും സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button