FestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്കെ ; തലശ്ശേരിയിൽ ചൊവ്വാഴ്ച തിരിതെളിയും

മന്ത്രി എ.കെ.ബാലൻ മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും

കണ്ണൂർ: 25-ാമത് ഐ.എഫ്.എഫ്.കെ. ചലച്ചിത്ര മേളയുടെ നാലാം ഘട്ടം തലശ്ശേരിയിൽ ചൊവ്വാഴ്ച തിരിതെളിയും. മന്ത്രി എ.കെ.ബാലൻ മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുമെന്ന് അക്കാദമി ചെയർമാൻ കമൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി.പത്മനാഭൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ., തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി സി. അജോയ്, സംഘാടകസമിതി ജനറൽ കൺവീനർ പ്രദീപ് ചൊക്ളി തുടങ്ങിയവർ പങ്കെടുക്കും. അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ.ജോസഫ്, പ്രദീപ് ചൊക്ലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയൻ ചിത്രം ‘ക്വോ വാഡിസ്, ഐഡ?’ പ്രദർശിപ്പിക്കും. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’, ജയരാജിന്റെ ‘ഹാസ്യം’ എന്നീ രണ്ടു മലയാളചിത്രങ്ങൾ ഉൾപ്പെടെ ആകെ 14 ചിത്രങ്ങളാണുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button