CinemaKeralaLatest NewsMollywoodNEWS

സിനിമയിലെത്തിയത് മമ്മൂക്കയുടെ സ്നേഹത്തിലൂടെ: പ്രീസ്റ്റ് സംവിധായകന് ആശംസകൾ നേർന്ന് ബ്ലെസി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. സംവിധാന രംഗത്തേക്ക് മമ്മൂട്ടി കൈ പിടിച്ചു നയിച്ചവരിൽ ഏറ്റവും പുതിയ ആളായ ജോഫിൻ. ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 4 നാണ് തി്യേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും ചിത്രത്തിൽ ഒരു സുപ്രധാന പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം തിയേറ്റർ റിലീസിന് തയ്യാറെടുക്കുമ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള തന്റ ഓർമ്മകൾ പങ്കുവെച്ച് കൊണ്ടാണ് ജോഫിൻ. ടി. ചാക്കോയ്ക്ക് സംവിധായകൻ ബ്ലെസി ആശംസകൾ നേർന്നത്.

മമ്മൂക്കയുടെ ദി പ്രീസ്റ്റ് മാർച്ച് 4ന് റിലീസ് ചെയ്യുന്നു. അതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന കാര്യം ഒരു പുതുമുഖ സംവിധായകനെ മമ്മൂക്ക പരീക്ഷിക്കുന്നു എന്നതാണെന്നും, താനൊക്കെ കാഴ്‌ച്ച എന്ന സിനിമയിലൂടെ മമ്മൂക്കയുടെ സ്നേഹത്തിലൂടെയാണ് സംവിധായകനും, എഴുത്തുകാരനും ആയതെന്നും ബ്ലെസ്സി പറഞ്ഞു. എഴുതാൻ അറിയാതിരുന്ന തന്നോട് എഴുതാൻ പറഞ്ഞ് ‘കാഴ്ച്ച’ എഴുതാനും പിന്നീട് തന്മാത്രയും, ഭ്രമരവും എഴുതാനുമൊക്കെ ഇൻസ്പിറേഷൻ തന്നത് മമ്മൂക്കയാണ്. മമ്മൂക്കയുടെ പുതിയ കണ്ടെത്തലായ ജോഫിന് എല്ലാവിധ ആശംസകളും നേരുന്നു. ‘പ്രീസ്റ്റ്’ വലിയൊരു വിജയമായി, മലയാള സിനിമയിലെ വലിയൊരു സാന്നിധ്യമായി ജോഫിൻ മാറട്ടെ. എന്ന് ബ്ലെസി ആശംസിക്കുന്നു,

വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്യാം മേനോനും, ദീപു പ്രദീപും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന് രാഹുല്‍ രാജാണ് സംഗീതം നൽകിയത്.

മമ്മൂട്ടി ആദ്യാവസരം നൽകിയ സംവിധായകൻ ലാൽ ജോസ്, അജയ് വാസുദേവ്, ഹനീഫ് അഥേനി, അനൂപ് കണ്ണൻ എന്നിവർ ഉൾപ്പടെ നിരവധി സംവിധായകരും പ്രീസ്റ്റിന് ആശംസകൾ നേർന്നിട്ടുണ്ട്. തന്റെ ജീവിതത്തിലെ റൂട്ട് മാറ്റിയത് മമ്മൂട്ടിയാണെന്നാണ് സംവിധായകൻ ലാൽ ജോസ് ആശംസ നേർന്ന് കൊണ്ട് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button