CinemaKollywoodLatest NewsNEWS

ഇരട്ട വേഷത്തിൽ ധനുഷ്: കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ഒ.ടി.ടിയിലേക്കോ?

ധനുഷ് നായകനായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രമായ ജഗമേ തന്തിരത്തിന്‍റെ ടീസര്‍ റിലീസായി. ചിത്രത്തിൽ സുരുളി, പ്രഭു എന്നിങ്ങനെ ഡബിള്‍ റോളില്‍ ധനുഷ് എത്തുമെന്നാണ് ലഭ്യമായ വിവരം. നെറ്റ്ഫ്ലിക്സിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

ധനുഷിനൊപ്പം മലയാളത്തിൽ നിന്നും ജോജു ജോര്‍ജ് , ഐശ്വര്യലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകും. ചിത്രത്തിലേത് ചെറിയ വേഷമല്ലെന്ന് നേരത്തെ ജോജു ജോർജ് പറഞ്ഞിരുന്നു. ധനുഷിന്റെ ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമാണ് ജഗമേ തന്തിരം.

സഞ്ജനാ നടരാജന്‍, കലയരസന്‍, ദേവന്‍ എന്നിവരും ചിത്രത്തിലുണ്ട്. സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ പേട്ട എന്ന എന്റര്‍ടെയിനറിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ജഗമേ തന്തിരം നിര്‍മിച്ചിരിക്കുന്നത്.

ട്രോയ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജെയിംസ് കോസ്‌മോ, ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം ഒ.ടി.ടി റിലീസായിരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button