CinemaGeneralKollywoodLatest NewsNEWSTeasersVideos

ധനുഷിനൊപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും ; ‘ജഗമേ തന്തിരം’ ടീസർ കാണാം

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായിക.

ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിരം’ ടീസർ പുറത്തുവിട്ടു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായിക.

നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും. രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ ലണ്ടനാണ്. ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ. സംഗീതം സന്തോഷ് നാരായണൻ. ധനുഷിന്റെ നാൽപതമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.

shortlink

Related Articles

Post Your Comments


Back to top button