GalleryGeneralLatest NewsMollywoodNEWSSocial MediaSpecial

കീർത്തിയുടെ കയ്യിൽ മൈലാഞ്ചി ഇട്ടുകൊടുത്ത് മേനക ; മനോഹര ചിത്രം പങ്കുവെച്ച് താരം

അമ്മ മേനകയ്‌ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചിരിക്കുയാണ് കീർത്തി സുരേഷ്

ഒരുകാലത്തെ മലയാള സിനിമയിലെ മുൻനിര നായികമാരിലെ ഒരാളായിരുന്നു നടി മേനക. അമ്മയുടെ പാത പിന്തുടർന്ന മകൾ കീർത്തി സുരേഷും ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന തിരക്കുള്ള നടിയാണ്. നിരവധി ഭാഷകളിലാണ് കീർത്തി സുരേഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അമ്മ മേനകയ്‌ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചിരിക്കുയാണ് കീർത്തി സുരേഷ്.

ലോക്ക്ഡൗൺ സമയത്ത് പകർത്തിയ ചിത്രമാണിതെന്ന് കീർത്തി ഹാഷ്‌ടാഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കീർത്തിയുടെ കയ്യിൽ മൈലാഞ്ചി ഇട്ടുകൊടുക്കുന്ന മേനക സുരേഷിനെയാണ് ഫൊട്ടോയിൽ കാണാൻ കഴിയുന്നത്. തനിക്കേറെ ഇഷ്ടപ്പെട്ട ഫൊട്ടോയാണ് ഇതെന്ന് കീർത്തിയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്.

https://www.instagram.com/p/CLi1WxRpaZc/?utm_source=ig_web_copy_link

മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിനായി ദുബായിലാണ് കീർത്തി സുരേഷ് ഇപ്പോഴുള്ളത്. ഷൂട്ടിങ്ങിനായി ദുബായിലേക്ക് പോകുന്നതിന്റെ ചിത്രങ്ങൾ കീർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button