GeneralLatest NewsMollywoodNEWSSocial Media

താങ്കളുടെ കൂടെ പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു ; മോഹൻലാലിനെക്കുറിച്ച് മുരളി ഗോപി

എഴുത്തുകാരനായും നടനായും ലാലേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതി, മുരളി ​ഗോപി

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിൻറെ ദൃശ്യം 2 . നിരവധി പുതിയ കഥാപാത്രങ്ങളെയാണ് സംവിധായകൻ ജിത്തു ജോസഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നടൻ മുരളി ഗോപിയും മുഖ്യ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നു. മുരളി ഗോപിയുടെ അഭിനയം വലിയ അഭിപ്രായം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് മുരളി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഭ്രമരം, ലൂസിഫർ, ദൃശ്യം 2 എന്നീ സിനിമകളിലെയും അല്ലാതെയുമുള്ള ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ് മുരളി ​ഗോപിയുടെ കുറിപ്പ്. എഴുത്തുകാരനായും നടനായും ലാലേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് താരം കുറിച്ചു.

From Bhramaram, to Lucifer, to Drishyam 2…Always an honour, both as a writer and as an actor, to work with our legendary superstar. ❤️🙏🏽 Here's to the many more to come, Lalettaa🥂🤗#Drishyam2

Posted by Murali Gopy on Sunday, February 21, 2021

‘ഭ്രമരം മുതൽ ലൂസിഫർ കടന്ന് ദൃശ്യം 2 വരെ….. ഒരു നടനെന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും താങ്കളെപ്പോലെ ഇതിഹാസതുല്യനായ ഒരു താരത്തിനൊപ്പം പ്രവർത്തിക്കാനായത് ബഹുമതിയായി കരുതുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ നമ്മളൊന്നിച്ച് ചെയ്യാനിടവരട്ടെ ലാലേട്ടാ..’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മുരളി ​ഗോപി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button