AwardsGeneralInternationalLatest NewsNEWS

വയനാടിന്‍റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കിയ “തരിയോടി”ന് ഒരു പുതിയ അംഗീകാരം കൂടി…

നിരവധി മേളകളിൽ ശ്രദ്ധിക്കപ്പെട്ട മലയാളം ഡോക്യുമെൻറ്ററി ചിത്രം “തരിയോട്” മഹാരാഷ്ട്രയിലെ റീൽസ് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെൻറ്ററി മത്സര വിഭാഗത്തിൽ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത ഈ ഡോക്യുമെൻറ്ററി ചിത്രം ഇതിനോടകം തന്നെ രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി മേളകളിൽ ശ്രദ്ധ നേടി.

Read Also: വർക്ക് ഔട്ടിനിടയിൽ ഒന്നഭിനയിച്ച് നോക്കിയതാ…; മരിച്ചു കിടക്കുന്നതായി അഭിനയിക്കുന്ന റിമയെ കണ്ടോ…

വയനാടിന്‍റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമായ ചിത്രം മുമ്പ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുകയും ബെസ്റ്റ് ട്രെയ്ലർ കാറ്റഗറിയിൽ ഫൈനലിസ്റ്റാവുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button