CinemaGeneralMollywoodNEWS

‘വണ്‍മാന്‍ ഷോ’ എന്ന സിനിമയില്‍ ഒരാള്‍ അവസരം ചോദിച്ചപ്പോള്‍ താന്‍ ചെയ്തതിനെക്കുറിച്ച് ഷാഫി

സൈക്കിള്‍ റാലി പോലെ ഒരു ലോറി റാലി' എന്നായിരുന്നു സംഭാഷണം

ഒരു കാലത്ത് ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാക്കിയ സംവിധായകനായിരുന്നു ഷാഫി കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി ചട്ടമ്പി നാട്, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ചെയ്ത ഷാഫി താന്‍ ആദ്യമായി സംവിധാനം ചെയ്ത വണ്‍മാന്‍ ഷോ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവത്തെക്കുറിച്ച് ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

“വണ്‍മാന്‍ ഷോ  ചെയ്യുന്ന സമയത്ത് ആ സെറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ എന്നോട് ചാന്‍സ് ചോദിച്ചു. ഓരോ ദിവസവും, ഓരോ നേരവും, ഈ ചോദ്യം തുടര്‍ന്നു. അങ്ങനെ ഒരു ചാന്‍സ് കൊടുക്കാന്‍ തീരുമാനിച്ചു. ‘സൈക്കിള്‍ റാലി പോലെ ഒരു ലോറി റാലി’ എന്നായിരുന്നു സംഭാഷണം. അങ്ങനെ ഒരു ഡയലോഗ് കൊടുത്തപ്പോള്‍ അയാള്‍ അത് ആകെ തെറ്റിച്ചു. ‘റോലി റാലി’ എന്നൊക്കെ പറഞ്ഞു കുളമാക്കി. ആ സിനിമ പായ്ക്കപ്പ് ആകും വരെയും അയാള്‍ക്കത് പഠിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അത് അയാളെ ഒഴിവാക്കാന്‍ വേണ്ടി ചെയ്തതായിരുന്നില്ല. തമിഴ് നാട് സ്വദേശിയായ അദ്ദേഹത്തിന് അത്ര ടഫ് ആയ ഒരു വാചകം പറയാന്‍ കഴിഞ്ഞാല്‍ പിന്നെ ഒരു സീന്‍ ധൈര്യപൂര്‍വ്വം കൊടുക്കാം എന്നുള്ളത് കൊണ്ടായിരുന്നു അങ്ങനെ ഒരു സംഭാഷണം തന്നെ ആദ്യം ഏല്‍പ്പിച്ചത്. ‘വണ്‍മാന്‍ ഷോ’ എന്ന  സിനിമയെക്കുറിച്ച്   ഓര്‍ക്കുമ്പോള്‍ ഏറ്റവും രസകരമായ  ഒരു സംഭവമായിരുന്നു അത്”.

shortlink

Related Articles

Post Your Comments


Back to top button