CinemaKeralaLatest NewsMovie GossipsNEWS

ടോവിനോയും കല്യാണിയും ഒന്നിക്കുന്നു : ഷൂട്ടിംഗ് തുടങ്ങും മുൻപേ ‘തല്ലുമാല’യിൽ വമ്പൻ ട്വിസ്റ്റ്!

നടൻ ടോവിനോ തോമസും, നടി കല്യാണി പ്രിയദർശനും ഒന്നിക്കുന്നു. ടോവിനോ തോമസ് നായകനാകുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്നത്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ‘ലവ്’ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്റെ നാലാമത്തെ മലയാള ചിത്രമാണ് ‘തല്ലുമാല’. വരനെ ആവശ്യമുണ്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നിവയാണ് കല്യാണിയുടെ മുൻ ചിത്രങ്ങള്‍. നേരത്തേ ടോവിനോയും, സൗബിനും നായകന്മാരായി മുഹ്‌സിന്‍ പരാരി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ഒ.പി.എം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിംഗല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാനും ആയിരുന്നു തീരുമാനം. പിന്നീട് ആഷിക് ഉസ്മാന് കൈമാറിയ പ്രോജെക്ടിലേക്ക് സംവിധായകനായി ഖാലിദ് റഹ്മാന്‍ എത്തുകയായിരുന്നു . ചിത്രത്തിൽ നിന്നും സൗബിന്‍ ഒഴിവാകുകയും പകരം ഷറഫുദ്ദീന്‍ എത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button