BollywoodCinemaGeneralLatest NewsNEWSTollywoodVideos

‘ലൈഗര്‍’ വിജയ് ദേവരക്കൊണ്ട ചിത്രത്തിന് പാക്ക് അപ്പ് പറഞ്ഞ് നടി രമ്യ കൃഷണന്‍

നിര്‍മ്മാതാവ് ചാര്‍മ്മി കൗറിന്റെ വീഡിയോയില്‍ പാക്ക് അപ്പ് പറഞ്ഞ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രമ്യ കൃഷ്ണന്‍

വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. പുരി ജഗന്നാഥാണ് സിനിമയുടെ സംവിധായകൻ. തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലൈഗറിന്റെ അപ്‌ഡേറ്റുകള്‍ രമ്യം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിര്‍മ്മാതാവ് ചാര്‍മ്മി കൗറിന്റെ വീഡിയോയില്‍ പാക്ക് അപ്പ് പറഞ്ഞ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രമ്യ കൃഷ്ണന്‍. താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. സംവിധായകന്‍ പുരി ജഗന്നാഥിനേയും ഒപ്പം നായകന്‍ വിജയ് ദേവരക്കൊണ്ടയേയും വീഡിയോയില്‍ കാണാം.

https://www.instagram.com/p/CLkC-k1j2_B/?utm_source=ig_web_copy_link

ബോളിവുഡ് താരം അനന്യ പാണ്ഡെ ആദ്യമായി തെലുങ്കിലേക്കെത്തുന്നെന്ന പ്രത്യേകതയും ലൈഗറിനുണ്ട്. അനന്യക്ക് ആശംസയറിയിച്ചും രമ്യ കൃഷ്ണന്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കി തെലുങ്കിനൊപ്പം ഹിന്ദിയിലും ലൈഗർ പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button