GeneralLatest NewsMollywoodNEWSSocial Media

നടൻ ലുക്ക്‌മാന്റെ വിവാഹനിശ്ചയം കഴിഞ്ഞു

നടൻ ലുക്ക്‌മാൻ വിവാഹിതനാവുന്നു

നടൻ ലുക്ക്‌മാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്കുമാൻ. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം ലുക്ക്മാൻ വേഷമിട്ടു. എൻജിനീയറിങ് മേഖലയിൽ നിന്നുമാണ് ലുക്ക്മാൻ സിനിമയിലേക്ക് എത്തുന്നത്.

‘സപ്തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

മമ്മൂട്ടി നായകനായെത്തിയ ഉണ്ടയിലും, ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലും മികച്ച കഥാപാത്രങ്ങളെ ലുക്ക്‌മാൻ അവതരിപ്പിച്ചു.

ഉണ്ടയിൽ സഹപ്രവർത്തകരിൽ നിന്നും ജാതീയമായ വിവേചനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പൊലീസുകാരനായി എത്തി പ്രേക്ഷകരുടെ കണ്ണു നനയിച്ച പ്രകടനമാണ് ലുക്ക്‌മാൻ കാഴ്ച വച്ചത്.

shortlink

Related Articles

Post Your Comments


Back to top button