CinemaFilm ArticlesGeneralKeralaLatest NewsNEWS

തനിക്ക് എന്തോ സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ഡി​സോ​ർ​ഡർ: ​നടൻ ആസിഫ് അലി

ഫോണെടുക്കാത്ത സ്വഭാവത്തിൽ ഒ​രു​ ​മാ​റ്റ​വും​ ​വ​ന്നി​ട്ടില്ലെന്ന് നടൻ ആസിഫ് അലി.​ അ​തെ​ന്തോ​ ​ഒ​രു​ ​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ഡി​സോ​ർ​ഡാറാ​ണെ​ന്ന് ​തോ​ന്നു​ന്നു എന്നും, ​ ഒ​രു​ ​ഫോ​ബി​യ​ ​പോ​ലെ​ ​എ​ന്തോ​ ​ആ​ണ​തെന്നും താരം പറയുന്നു. അ​തൊ​രു​ ​കു​റ​വാ​യി​ താൻ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെന്നും, ​ അ​ത് ​മാ​റ്റി​യെ​ടു​ക്ക​ണ​മെന്ന് ആഗ്രഹമുണ്ടെന്നും ആസിഫ് പറയുന്നു.

ഇപ്പോൾ താൻ ഏതെങ്കിലും ചിത്രത്തിന്റെ ​ലൊ​ക്കേ​ഷ​നി​ലാ​ണെ​ങ്കി​ൽ​ ​അ​സി​സ്റ്റ​ന്റി​ന്റെ​ ​ഫോ​ണി​ലാ​ണ് ​വീ​ട്ടുകാ​ർ​ ​വി​ളി​ക്കു​ന്ന​ത്.​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞാ​ണെ​ങ്കി​ൽ​ ​ഹോ​ട്ട​ലി​ലേ​ക്ക് ​വി​ളി​ക്കും.​ ​താൻ ​അ​​പ്പോ​ൾ​ ​ഫോ​ൺ​ ​ഓ​ൺ​ ​ചെ​യ്ത് ​തി​രി​ച്ചു​വി​ളി​ക്കുമെന്നും താരം പറഞ്ഞു. ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്നത് ​ഒരാ​ളെ​യോ,​ ​കു​റെ​യാ​ളു​ക​ളെ​യോ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വേ​ണ്ടി​യല്ലെന്നും, ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ത​നി​ക്ക് ​ക​ഴി​യി​ല്ലെന്നും ആസിഫ് പറയുന്നു.

‘ഫോണെടുക്കാത്ത​ ​കാ​ര​ണം​ ​കൊ​ണ്ട് ​ഒ​രു​പാ​ട് ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​എ​നി​ക്ക് ​മി​സാ​യി​ട്ടു​ണ്ട്.​ ​പ​ല​ ​ബ​ന്ധ​ങ്ങ​ളും​ ​ന​ഷ്ട​മാ​യി​ട്ടു​ണ്ട്.​ ഒ​രു​പാ​ട് ​ചീ​ത്ത​പ്പേ​രു​ണ്ടാ​യി​ട്ടു​ണ്ട്. വൈ​റ​സി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്ത് ​ആ​ഷി​ക്ക് ​എ​ന്നോ​ട് ​പ​റ​ഞ്ഞു.​ ടാ​ ​നി​ന്റെ​യീ​ ​സ്വ​ഭാ​വ​മൊ​ന്നു​ ​മാ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ​ ​നി​ന​ക്ക് ​എ​ന്ത് ​വ്യ​ത്യാ​സ​മു​ണ്ടാ​യേ​നെ​യെ​ന്ന്.

ലാ​ലേ​ട്ട​ൻ​ ​വി​ളി​ച്ച​പ്പോ​ൾ​ ​ഞാ​ൻ​ ​ഫോ​ണെ​ടു​ത്തി​ല്ലെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ആ​ദ്യ​മൊ​രു​ ​പ്ര​ശ്ന​മു​ണ്ടാ​യ​ത്.​ ​അ​ത് ​വ​ലി​യ​ ​വി​വാ​ദ​മാ​യി. അ​തോ​ടു​കൂ​ടി​ ​എ​നി​ക്കെ​ന്റെ​ ​കു​റെ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​തി​രി​ച്ചു​കി​ട്ടി. ‘​ടാ​ ​മോ​ഹ​ൻ​ലാ​ൽ​ ​വി​ളി​ച്ചി​ട്ട് ​ഫോ​ണെ​ടു​ക്കാ​ത്ത​ ​നീ​ ​ഞ​ങ്ങ​ൾ​ ​വി​ളി​ച്ചാ​ലെ​ങ്ങ​നെ​യാ​ ​ഫോ​ണെ​ടു​ക്കു​ന്ന​’തെ​ന്ന് ​പ​റ​ഞ്ഞ് ​അ​വ​ർ​ ​വീ​ണ്ടും​ ​സൗ​ഹൃ​ദ​ത്തി​ലാ​യി. ലാ​ലേ​ട്ടാ​ ​ശ​രി​ക്കും​ ​എ​ന്നെ​ ​വി​ളി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​പി​ന്നീ​ടൊ​രി​ക്ക​ൽ​ ​ഞാ​ൻ​ ​ലാ​ലേ​ട്ട​നോ​ട് ​ചോ​ദി​ച്ചു.​ ​ഒ​രു​ ​കു​സൃ​തി​ച്ചി​രി​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ലാ​ലേ​ട്ട​ന്റെ​ ​മ​റു​പ​ടി. ആസിഫ് പറയുന്നു.

രാജീവ് രവി​ യുടെ കുറ്റവും ശി​ക്ഷയും , മാത്തുക്കുട്ടി​യുടെ കുഞ്ഞെൽദോ, ജി​ബു ജേക്കബ് സംവി​ധാനം ചെയ്യുന്ന എല്ലാം ശരി​യാകും എന്നീ ചി​ത്രങ്ങൾക്ക് ശേഷം സി​ബി​ മലയി​ലി​ന്റെ കൊത്ത് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ആസിഫ് ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button