GeneralLatest NewsMollywoodNEWSSocial Media

ആരാധകർക്ക് ഇതായിരുന്നു ഞാൻ അയച്ചു കൊടുത്തിരുന്നത് ; ഓർമ്മകൾ പങ്കുവെച്ച് ബാബു ആന്റണി

വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാബു ആന്റണി. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു താരം അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി. സമൂഹമാധ്യമങ്ങളിൽ സജീവമായ ബാബു ആന്റണി പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

ഇമെയിലും ഫേസ്ബുക്കും ഒന്നും ഇല്ലാതിരുന്ന കാലത്ത് ആരാധകർക്ക് അയച്ചു കൊടുത്തിരുന്ന കയ്യൊപ്പിട്ട് നൽകുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൗതുകം തോന്നിയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നും ബാബു ആന്റണി കുറിച്ചു.

‘പണ്ട് ഇമെയിലും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത കാലം. ഞാൻ ബാംഗളൂരിൽ താമസിക്കുന്ന സമയം. ആയിരക്കണക്കിന് ഫാൻ മെയിൽ പോസ്റ്റിൽ വരുമായിരുന്നു. എല്ലാവരുടെയും ആവശ്യം കൈയൊപ്പിട്ട ഫോട്ടോ ആയിരുന്നു. ഞാൻ അന്ന് അയച്ചു കൊടുത്തുകൊണ്ടിരുന്ന ഒരു ഫോട്ടോ ആണിത്. ഒരു കൗതുകം തോന്നിയത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു‘, എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button