CinemaGeneralLatest NewsMollywoodNEWSWOODs

സെറ്റിലെ കാരണവർ ഞാൻ തന്നെയായിരുന്നു, പ്രായംകൊണ്ടും എക്സ്പീരിയൻസ് കൊണ്ടും: ഇർഷാദ് പറയുന്നു.

തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന സിനിമയിലെ പ്രതാപൻ എന്ന കഥാപാത്രം ഹിറ്റായ സന്തോഷത്തിലാണ് ഇർഷാദ്. തന്റെ 25 വർഷത്തെ സിനിമ ജീവിതത്തിൽ പലതരം വേഷങ്ങൾ ചെയ്‌തെങ്കിലും ഇത്രയും ഭംഗിയായി ചെയ്ത മറ്റൊരു വേഷം ഉണ്ടാകില്ല എന്നാണ് ഇർഷാദ് പറയുന്നത്. ഓപ്പറേഷൻ ജാവയുടെ സെറ്റിൽ കാരണവർ താൻ തന്നെയായിരുന്നു. പ്രായം കൊണ്ടും, എക്സ്പീരിയൻസ് കൊണ്ടും താനായിരുന്നു മുതിർന്നത്. ബാക്കി എല്ലാവരും പ്രായത്തിലും എക്സ്പീരിയൻസിലും എക്സ്പീരിയൻസിലും തന്നേക്കാൾ താഴെയാണ്. അവരെല്ലാം നല്ല സ്നേഹത്തോടെയും ബഹുമാനത്തോടെയാണ് തന്നോട് പെരുമാറിയതെന്നും ഇർഷാദ് പറയുന്നു.

പഴയ തലമുറയിൽ പെട്ട എനിക്ക് പുതിയ കുട്ടികളിൽ നിന്ന് എന്ത് പഠിക്കാൻ പറ്റും എന്നാണ് നോക്കികൊണ്ടിരുന്നത്. ബാലുവിനെയും, ലുക്കുവിനെയും, ബിനു പപ്പുവിനെയും, പ്രശാന്തിനെയും എനിക്ക് നേരത്തെ അറിയാം. ഇന്നത്തെ കുട്ടികൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും കണ്ട പഠിക്കുവാനുണ്ട്. അവരോടൊപ്പം ചെലവാക്സിച്ച സമയവും നന്നായി ആസ്വാദിച്ചതായി താരം പറയുന്നു.

തരുൺ ഇൻഡസ്ട്രിയിൽ പുതിയ സംവിധായൻ ആണെങ്കിലും സെറ്റിൽ അങ്ങനെ തോന്നിയില്ല. വളരെ തഴക്കവും പഴക്കവും വന്ന ഒരു സംവിധായകനെ പോലെ തോന്നി. തനിക്ക് എന്താണ് വേണ്ടതെന്ന് തരുണിന് നന്നായി അറിയായാമെന്നും, അത് ആര്ടിസ്റ്റിനെക്കൊണ്ട് ചെയ്യിച്ചെടുക്കാൻ വേണ്ടി കഷ്ടപ്പെടാനും തരുണിന് അറിയാമെന്നും ഇർഷാദ് പറയുന്നു . അനൂപ് മേനോൻ സംവിധാനം ചെയ്ത കിങ് ഫിഷ്, ഫഹദ് നായകനായ മാലിക്ക്, വി.സി അഭിലാഷിന്റെ സബാഷ് ചന്ദ്രബോസ് എന്നിവയാണ് ഇർഷാദിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button