CinemaGeneralLatest NewsMollywoodNEWS

ജോജുവും ശ്രുതിയും ഒന്നിക്കുന്ന ‘മധുരം’; പാക്കപ്പ് പറഞ്ഞ് അണിയറപ്രവർത്തകർ

ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ പാക്കപ്പ് പറഞ്ഞിരിക്കുകയാണ്

ജോജു ജോർജ്ജ് ശ്രുതി രാമചന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘മധുരം’. ‘ജൂൺ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും കോട്ടയത്തും ഫോർട്ട്‌ കൊച്ചിയിലുമായി ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ പാക്കപ്പ് പറഞ്ഞിരിക്കുകയാണ്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജിനും ശ്രുതി രാമചന്ദ്രനുമൊപ്പം അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരും നൂറോളം മറ്റ് താരങ്ങളും അണിനിരക്കുന്നു.

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.കോ പ്രൊഡ്യൂസേസ് ബാദുഷാ, സുരാജ്, എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു, ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവിയർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽ രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button