GeneralLatest NewsMollywoodNEWSSocial Media

കല്യാണി പ്രിയദർശന് വേണ്ടി പാചകക്കാരനായി മോഹൻലാൽ

കല്യാണിക്ക് വേണ്ടി അടുക്കളയിൽ കയറി സ്വന്തമായി പാചകം ചെയ്ത് മോഹൻലാൽ

സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണിക്ക് വേണ്ടി അടുക്കളയിൽ കയറി സ്വന്തമായി പാചകം ചെയ്ത് നടൻ മോഹൻലാൽ. കല്യാണി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മോഹൻലാൽ പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്.

https://www.instagram.com/p/CLn4I25g5kr/?utm_source=ig_web_copy_link

വെണ്ണയില്‍ മൊരിച്ചെടുത്ത പച്ചക്കറികളും ഡെസര്‍ട്ടുമായിരുന്നു പ്രധാന വിഭവങ്ങള്‍. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായകള്‍ക്കും താരം ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. വിസ്മയയുടെ പുസ്തകം റിലീസ് ആയ ശേഷമാണ് കല്യാണി കൊച്ചിയിലെത്തിയത്. മോഹൻലാലിൻറെ കുടുംബത്തിനും ഒപ്പം കല്യാണി ദൃശ്യം ടു കണ്ടിരുന്നു.

https://www.instagram.com/p/CLUAqY9szqd/?utm_source=ig_web_copy_link

അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പൂജ കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നു. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ മരിക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button