CinemaGeneralMollywoodNEWS

ഞാന്‍ ബസിന്‍റെ പിറകെ ഓടുന്നത് കണ്ടപ്പോള്‍ ജയറാമിന് സഹിച്ചില്ല: ജയറാം നല്‍കിയ സമ്മാനത്തെക്കുറിച്ച് സിദ്ധിഖ്

ഞാന്‍ പറഞ്ഞു ഇപ്പോള്‍ അതിനുള്ള ത്രാണി ആയിട്ടില്ല

തനിക്ക് ആദ്യമായി ഒരു കാര്‍ വാങ്ങി നല്‍കിയത് ജയറാം ആണെന്ന് തുറന്നു പറയുകയാണ് നടന്‍ സിദ്ധിഖ്. തന്റെ സിനിമയിലെ തുടക്കകാലത്ത് ‘എഴുന്നള്ളത്ത്’ എന്ന ജയറാം നായകനായ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ജയറാം തന്നെ മുന്‍കൈ എടുത്ത് ഒരു കാര്‍ സ്വന്തമാക്കിയതെന്ന് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സിദ്ധിഖ് പറയുന്നു. തന്റെ സിനിമയിലെ ഉറ്റമിത്രമായ ജയറാമിന് തനിക്ക് ഒരു കാര്‍ അത്യാവശ്യമാണെന്ന് തോന്നാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സിദ്ധിഖ് പങ്കുവയ്ക്കുന്നു.

ജയറാം സിദ്ധിഖ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. ഇവരുടെ കോമ്പിനേഷന്‍ മയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.

“ആദ്യമായി എനിക്ക് ഒരു കാര്‍ വാങ്ങി തരുന്നത് ജയറാമാണ്. ‘എഴുന്നള്ളത്ത്’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞു പോകാന്‍ നേരം ജയറാം എന്നെ അവന്റെ കാറില്‍ ഒരു ബസ് സ്റ്റോപ്പില്‍ ഡ്രോപ്പ് ചെയ്തു. രാത്രി വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ ജയറാമിന്റെ കോള്‍ വന്നു. നീ എത്രയും പെട്ടെന്ന് ഒരു കാര്‍ വാങ്ങിക്കണം. ഞാന്‍ പറഞ്ഞു ഇപ്പോള്‍ അതിനുള്ള ത്രാണി ആയിട്ടില്ല. നീ ബസിന് പിറകെ ഓടുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് ഇനി അത് വേണ്ട. കാറിനുള്ള അഡ്വാന്‍സ് 25000 രൂപ ജയറാം നല്‍കി. അങ്ങനെ ഞാന്‍ ആദ്യമായി ജയറാമിന്റെ സഹായത്തോടെ ഒരു കാര്‍ വാങ്ങി”.

shortlink

Related Articles

Post Your Comments


Back to top button