BollywoodCinemaGeneralLatest NewsMovie GossipsNEWS

രാജ്‌കുമാർ ഹിരാനിയുടെ സോഷ്യൽ ഡ്രാമ ചിത്രത്തിൽ ഷാറൂഖ് ഖാനൊപ്പം തപ്‌സി പന്നുവും

ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു

രാജ്‌കുമാർ ഹിരാനി ഒരുക്കുന്ന സോഷ്യല്‍ ഡ്രാമ ചിത്രത്തിൽ നടൻ ഷാറൂഖ് ഖാനും തപ്‌സി പന്നുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

ചിത്രത്തിൽ ഷാറൂഖാന്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്തിയുടെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ പത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഷാറൂഖാന്‍. തുടർച്ചയായുള്ള പരാജയങ്ങൾക്ക് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന ഷാറൂഖ് ഖാന്‍ രണ്ടു വർഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. പത്താനിൽ ദീപിക പദുകോണാണ് നായിക. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സഞ്ജു എന്ന ചിത്രമാണ് രാജ്കുമാര്‍ ഹിരാനിയുടെ അവസാനമായി പുറത്തിറങ്ങിയത്. ഷാറൂഖാന്‍ ചിത്രത്തിന് മുമ്പ് മുന്നാ ഭായി എംബിബിഎസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ ചിത്രത്തിനെക്കുറിച്ച് ഔദ്യോഗികമായി ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button