CinemaGeneralKollywoodLatest NewsNEWSTrailersVideos

‘തീതും നണ്ട്രും’ അപർണയും ലിജോമോളും വീണ്ടും ഒന്നിക്കുന്നു ; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം അപർണയും ലിജോമോളും വീണ്ടും ഒന്നിക്കുന്നു

അപർണ ബാലമുരളി, ലിജോമോൾ ജോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘തീതും നണ്ട്രും’. റസു രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറാണ്. റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

ഈസൻ, ഇൻപ, സന്ദീപ്, കരുണാകരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, സംഗീതം സി. സത്യ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം അപർണയും ലിജോമോളും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button