GeneralInterviewsLatest NewsMollywoodNEWS

അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങി രജിഷ വിജയൻ ; കർണ്ണന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം

മാരിസെല്‍വന്‍റെ മേക്കിംഗ് തന്നെ ഡിഫറന്‍റ് സ്റ്റൈലായിരുന്നു, രജിഷ

‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ ‘എലി’ എന്ന കഥാപാത്രമായി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയ രജിഷയ്ക്ക് ഇപ്പോൾ മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ്. ഇപ്പോഴിതാ അന്യഭാഷയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറക്കുകയാണ് രജിഷ. നാനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രജിഷ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്.

ലോക്ക്ഡൗണ്‍ കഴിഞ്ഞു സിനിമാ മേഖല ഉണർന്ന് തുടങ്ങിയപ്പോഴേക്കും രണ്ടു ചിത്രങ്ങൾ രജിഷ പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു. ‘ഖോഖോ’, ‘ ലൗ’ എന്നീ ചിത്രങ്ങളാണ് രജിഷ കോവിഡ് നിയന്ത്രണത്തിനിടയിൽ കംപ്ലീറ്റ് ചെയ്തത്.

തമിഴിൽ ധനുഷിന്റെ ‘കർണ്ണൻ’ എന്ന ചിത്രത്തിലാണ് രജിഷ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു കഴിഞ്ഞു. ഇനി ഡബ്ബിങ് കൂടി ഉണ്ടെന്ന് രജിഷ പറയുന്നു. തൻ തന്നെ ഡബ്ബ് ചെയ്യുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു രജിഷയുടെ മറുപടി. ”അവര്‍ക്ക് തിരുനെല്‍വേലി സ്ലാംഗ് വേണം. എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുമോ, അല്ലെങ്കില്‍ മറ്റാരെങ്കിലും ശബ്ദം നല്‍കുമോ എന്ന കാര്യം അറിയില്ല”, രജിഷ പറഞ്ഞു.

മാരി സെല്‍വരാജാണ് ചിത്രത്തിന്റെ ഡയറക്ടര്‍. തിരുനെല്‍വേലിയാണ് ലൊക്കേഷന്‍. നല്ലതായിരുന്നുഅവിടുത്തെ ചിത്രീകരണം. കേരളത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ജിയോ ഗ്രാഫിക്കല്‍ ഫീല്‍ ആണ് അവിടെ നിന്നും കിട്ടിയത്. കേരളത്തെ അപേക്ഷിച്ച് നല്ല പച്ചപ്പുള്ള പ്രദേശങ്ങള്‍ തമിഴ്നാട്ടില്‍ കാണാനാവില്ലെങ്കിലും ഇവിടം നമുക്കിഷ്ടപ്പെടുന്നതായിരുന്നു. ഒരു ഗ്രാമം മൊത്തത്തില്‍ സെറ്റിട്ട് ചെയ്ത സിനിമയായിരുന്നു. മാരിസെല്‍വന്‍റെ മേക്കിംഗ് തന്നെ ഡിഫറന്‍റ് സ്റ്റൈലായിരുന്നു രജിഷ പറഞ്ഞു.

ഇപ്പോള്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തില്‍ ആന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് രജീഷ വിജയന്‍. ആസിഫ് അലിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മാനസികമായി ഒരു ഇഴയടുപ്പം തോന്നിയ കഥാപാത്രമാണ് ആന്‍സിയെന്നും അതില്‍ സന്തോഷമുണ്ടെന്നും രജീഷാ വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button