GeneralLatest NewsMollywoodMovie GossipsNEWS

എന്റെ സമ്പാദ്യം മുഴുവൻ പോയി, അനുവാദമില്ലാതെ സിനിമ ഒടിടിക്കും നൽകി ; വിനയനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ്

ജയസൂര്യ സിനിമയിൽ അഭിനയിക്കുമെന്ന് പറഞ്ഞ് തന്നെ വിനയൻ പറ്റിച്ചെന്നും നിർമ്മാതാവ്

സംവിധായകൻ വിനയനെതിരെ പരാതിയുമായി നിര്‍മ്മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍. തന്റെ അനുവാദമില്ലാതെ വിനയൻ ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിന് നൽകിയെന്ന് കാണിച്ചാണ് ശശികുമാർ പരാതി നൽകിയത്. സിനിമയിൽ വിനയന്റെ മകൻ വിഷ്ണു വിനയ് ആയിരുന്നു നായകനായെത്തിയത്. സിനിമയിൽ നടൻ ജയസൂര്യയെ കൂടി അഭിനയിപ്പിക്കുമെന്ന് വിനയൻ വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷേ തനിക്ക് ഈ സിനിമയിൽ അഭിനയിക്കാനാകില്ലെന്ന് ജയസൂര്യ മുമ്പേ അറിയിച്ചിരുന്നു, ഇത് വിനയൻ മറച്ചുവെച്ചുവെന്നും നിര്‍മ്മാതാവ് പരാതിയിൽ പറയുന്നു.

2014ൽ വൈറ്റ് ബോയ്സ് എന്ന സിനിമയും 2017ൽ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുമാണ് ശശികുമാര്‍ നിര്‍മ്മിച്ചത്. ഏറെ നാള്‍ വിദേശത്തായിരുന്നുവെന്നും സമ്പാദ്യം മുഴുവനും സിനിമാ മേഖലയ്ക്കായി ചെലവഴിക്കുകയായിരുന്നുവെന്ന് ശശികുമാർ പറയുന്നു. ഇപ്പോൾ കടംകേറി വീടും സ്ഥലവും വരെ പോകുന്ന അവസ്ഥയിലാണെന്നും നിർമ്മാതാവ് പറഞ്ഞു.
വിനയൻ തന്നെ ചതിക്കുകയായിരുന്നുവെന്നും ശശികുമാര്‍ ആരോപിച്ചു.

അതേസമയം നിർമ്മാതാവിന്റെ ആരോപണങ്ങൾ തള്ളി വിനയനും രംഗത്തെത്തി. നിർമ്മാതാവ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് വിനയൻ മാധ്യമങ്ങളോട് പറഞ്ഞു. ശശികുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസ് അയച്ചതായും വിനയൻ അറിയിച്ചു. ആ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനും ഞാനല്ല, എന്‍റെ മകൻ അതിൽ അഭിനയിച്ചിട്ടുണ്ട് എന്നതുമാത്രമാണ് അതുമായുള്ള ബന്ധം. പിന്നെ എങ്ങനെ അത് വിൽക്കാൻ എനിക്കാകും. എന്‍റെ കയ്യിൽ നിന്ന് 50 ലക്ഷം കടം വാങ്ങിയത് ഇതുവരെ തിരിച്ച് തന്നിട്ടില്ലെന്നും വിനയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button