CinemaGeneralLatest NewsMollywoodNEWS

ദൃശ്യം 2വിലൂടെ സിദ്ദു പനയ്ക്കലിന്റെ മകനും അവസരം കൊടുത്ത് ജീത്തു ജോസഫ്

മലയാളത്തിലെ തിരക്കേറിയ പ്രൊഡക്‌ഷൻ കൺട്രോളർമാരിൽ ഒരാളാണ് സിദ്ദു പനയ്ക്കൽ

ദൃശ്യം 2 എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി ചർച്ചകളാണ് സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റുമായി നടക്കുന്നത്. അതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കഥാപാത്രങ്ങൾ. ഒരുപാട് പുതുമുഖങ്ങൾക്കാണ് ജീത്തു ജോസഫ് ഇത്തവണ സിനിമയിലൂടെ അവസരം നൽകിയിരിക്കുന്നത്. നിരവധി കോമഡി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചെറുപ്പക്കാരനാണ് ചിത്രത്തിന്റെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന ചുറുചുറുക്കുള്ള കോളേജ് സ്റ്റുഡന്റ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളറായ സിദ്ദു പനയ്ക്കലിന്റെ മകൻ അശ്വിൻ ആണ്. ജ്യോതിഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ ഭംഗിയായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അശ്വിനു കഴിഞ്ഞു.

മലയാളത്തിലെ തിരക്കേറിയ പ്രൊഡക്‌ഷൻ കൺട്രോളർമാരിൽ ഒരാളാണ് സിദ്ദു പനയ്ക്കൽ. ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിലും സിദ്ധുതന്നെയാണ് പ്രൊഡക്‌ഷൻ കൺട്രോളർ.

shortlink

Related Articles

Post Your Comments


Back to top button