GeneralLatest NewsMollywoodNEWSSocial MediaTV Shows

താര ജോഡികൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ ; ചിത്രവുമായി രശ്മി സോമൻ

തന്റെ ആദ്യ നായകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി

മലയാള സിനിമാ മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു നടി രശ്മി സോമനും നടൻ ഷിജുവും. 1996 ൽ പുറത്തിറങ്ങിയ ‘ ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയാണ് ഇരുവരെയും പ്രേക്ഷകർ നെഞ്ചിലേറ്റി തുടങ്ങിയത്. ഇപ്പോഴിതാ തന്റെ ആദ്യ നായകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി. ഒരു സീരിയൽ സെറ്റിൽവെച്ചു കണ്ടപ്പോൾ എടുത്ത ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്.

‘‘ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്ക്കൊപ്പം. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്. വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീതിയും ഇപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. താങ്കൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു’ ’ – ചിത്രം പങ്കുവെച്ച് രശ്മി കുറിച്ചു.

https://www.instagram.com/p/CLoP8IBpwgi/?utm_source=ig_web_copy_link

രശ്മിക്കൊപ്പം നിലവിലെ ഓൺസ്ക്രീൻ നായിക സുസ്മിതയെയും ചേർത്തുനിർത്തിയുള്ള ഒരു ചിത്രവും ഷിജു പങ്കുവച്ചിട്ടുണ്ട്. രണ്ട് നായികമാർ അവരുടെ ആദ്യ നായകനൊപ്പം എന്ന കുറിപ്പുമായാണ് ഷിജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച രശ്മി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിലൂടെയാണ് രശ്മി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഭർത്താവ് ​ഗോപിനാഥിനൊപ്പം ​ഗൾഫിലാണ് താമസിക്കുന്നത്. റേയ്സ് വേൾഡ് ഓഫ് കളേഴ്സ് എന്ന യൂട്യൂബ് ചാനലും താരം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button