CinemaComing SoonGeneralHollywoodLatest NewsNEWSWOODs

“സ്‌പൈഡര്‍മാന്‍ 3” വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് താരങ്ങൾ

പ്രധാന കഥാപാത്രങ്ങളായ ടോം ഹോളണ്ട്, സെന്‍ഡേയ, ജേക്കബ് ബറ്റാലോന്‍ എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്ററുകളിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമാകുന്നത്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂപ്പര്‍ ഹീറോ കഥാപാത്രം “സ്‌പൈഡര്‍മാന്‍” വീണ്ടും എത്തുന്നു.  പ്രധാന കഥാപാത്രങ്ങളായ ടോം ഹോളണ്ട്, സെന്‍ഡേയ, ജേക്കബ് ബറ്റാലോന്‍ എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്ററുകളിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമാകുന്നത്.

https://www.instagram.com/p/CLpwqkqFaiS/

Read Also: വിവാഹവേദിയിൽ കിടിലൻ ഡാൻസുമായി അഞ്ജു കുര്യൻ ; വീഡിയോ

മൂന്നുപേരും വ്യത്യസ്ത ടൈറ്റില്‍ പോസ്റ്ററുകളാണ് പങ്കുവെച്ചിരിക്കുന്നത്. പുതിയ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിടാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നെന്നും, ചിത്രം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണെന്നുമാണ് ടോം ഹോളണ്ട് ചിത്രത്തിനൊപ്പം കുറിച്ചത്.

https://www.instagram.com/p/CLp7M-SL6UQ/?utm_source=ig_web_copy_link

Read Also: ജോൺ എബ്രഹാമും ഇമ്രാൻ ഹഷ്മിയും നേർക്കുനേർ ; ‘മുംബൈ സാഗ’ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു

2017ലായിരുന്നു ടോം ഹോളണ്ടിനെ നായകനാക്കി കൊണ്ട് “സ്‌പൈഡര്‍മാന്‍ ഹോം കമിംഗ്” എന്ന ആദ്യ ഭാഗം പുറത്തിറക്കിയത്. സ്പൈഡർ മാൻ സീരിസിന്‍റെ രണ്ടാം ഭാഗമായ “ഫാര്‍ ഫ്രം ഹോം” 2019ലാണ്  പുറത്തിറങ്ങിയത്.

https://www.instagram.com/p/CLpxI_oFrp2/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button