CinemaGeneralLatest NewsMollywoodNEWS

വരുന്നൂ രണ്ടാം ഒടിയൻ: സംവിധാനം ശ്രീഷ്മ. ആർ. മേനോൻ

'കരുവ്, ഇരുളിന്റെ രാജാവ്'

സംവിധായകൻ ശ്രീകുമാർ മേനോന്റെ സ്വപ്ന പദ്ധതിയായിരുന്നു മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം. എന്നാൽ ആരാധകർ ഏറെ കാത്തിരുന്ന ഈ ചിത്രം തീയറ്ററുകളിൽ ഒരു തികഞ്ഞ പരാജയം ആയിരുന്നു. ഇപ്പോൾ യഥാർത്ഥ ഓടിയനെ കാണികൾക്ക് മുന്നിലെത്തിക്കാൻ മറ്റൊരു ചിത്രവുമായി എത്തുകയാണ് കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ ശ്രീഷ്മ. ആർ. മേനോൻ. ‘കരുവ്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘കരുവ്, ഇരുളിന്റെ രാജാവ്’ എന്ന ടാഗ് ലൈനിൽ വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം ശ്രദ്ധേയമായിരുന്നു.

എഴുത്തുകാരി കൂടിയായ ശ്രീഷ്മയുടെ ഒരു കഥ സിനിമയ്ക്ക് അനുയോജ്യം ആണെന്ന് അഭിപ്രായം വരുകയും ആ പ്രചോദനത്താൽ തിരക്കഥയും സംഭാഷണവും ശ്രീഷ്മ തന്നെ എഴുതുകയും ആയിരുന്നു. മോഹൻലാൽ നായകനായ ഒടിയൻ പുറത്തിറങ്ങിയപ്പോഴേ ശ്രീഷ്മ കരുതിയിരുന്നതാണ് യഥാർത്ഥ ഓടിയനെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കണം എന്ന്.

ത്രില്ലർ സ്വഭാവമുള്ള തിരക്കഥ ശ്രീഷ്മ തന്നെ സംവിധാനം ചെയ്യാനും തീരുമാനിച്ചു.
പുതുമുഖം വിശാഖ് നായകനും സ്വാതി നായികയും ആകുന്ന ഈ ചിത്രത്തിൽ കണ്ണൻ പട്ടാമ്പി, ഷോബി തിലകൻ, സുമേഷ് സുരേന്ദ്രൻ കൊലപ്പുള്ളി ലീല തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം ടോണി ജോർജും, കലാ സംവിധാനം ശ്രീജിത്ത് ശ്രീധറും നിർവഹിക്കുന്നചിത്രത്തിന്റെ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂറരാണ്.

shortlink

Related Articles

Post Your Comments


Back to top button