GeneralLatest NewsMollywoodNEWS

ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് ഇനി പുതിയ മുഖം ; നവീകരണത്തിന് 66.88 കോടിയുടെ കിഫ്ബി സഹായം

ചലചിത്ര നിർമാണത്തിനുള്ള സൗകര്യങ്ങളും ചിത്രാഞ്ജലിയിലൊരുങ്ങും

ലോകോത്തര നിലവാരമുള്ള ചലചിത്ര നിർമാണ കേന്ദ്രമാക്കാനൊരുങ്ങി തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ. അത്യാധുനിക സൗകര്യങ്ങളോടെ പുനനിർമ്മിക്കാനൊരുങ്ങുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കിഫ്ബി വഴി 66.88 കോടി രൂപയാണ് സ്റ്റുഡിയോ നവീകരണത്തിനായി ചിലവഴിക്കാൻ പദ്ധതിയിടുന്നത്.

ഏഴ് മാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് തീരുമാനം. ഡോൾബി അറ്റ്മോസ് മിക്സിംഗ് തിയേറ്ററുകൾ, ഗ്രീൻമേറ്റ് സൗണ്ട് സ്റ്റേജ്, ആധുനീക രീതിയിലുള്ള എഡിറ്റിംഗ് സ്യൂട്ടുകൾ, ഇന്‍റർമീഡിയേറ്റ് കളർ ഗ്രേഡിംഗ് സംവിധാനം തുടങ്ങി ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ സ്റ്റുഡിയോ പണി കഴിപ്പിക്കുന്നത്.

കൂടാതെ 80 ഏക്കർ ഭൂമിയിൽ ഔട്ട്ഡോർ ചിത്രീകരണത്തിനായി പരമ്പരാഗത തറവാടുകളും , പൂന്തോട്ടവും , അമ്പലവും , പള്ളിയും മുതൽ പൊലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷൻ വരെ ഉൾപ്പെടുത്തുമെന്നാണ് വിവരം. ഒടിടി പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലചിത്ര നിർമാണത്തിനുള്ള സൗകര്യങ്ങളും ചിത്രാഞ്ജലിയിലൊരുങ്ങും. 1975ൽ തിരുവല്ലത്ത് 80 ഏക്കറിൽ ആരംഭിച്ച സ്റ്റുഡിയോയാണ് ചിത്രാഞ്ജലി.

shortlink

Related Articles

Post Your Comments


Back to top button