CinemaGeneralMollywoodNEWS

ആ രണ്ടു ചിത്രങ്ങളില്‍ സുരേഷ് ഗോപി വാങ്ങിയ പ്രതിഫലം പുറത്തുപോലും പറയാന്‍ കഴിയില്ല: രാജസേനന്‍

ഒരു സിനിമ തുടങ്ങി കഴിഞ്ഞാല്‍ നമ്മളെ യാതൊരു തരത്തിലും സുരേഷ് ഗോപി ബുദ്ധിമുട്ടിക്കില്ല

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുമായും സിനിമ ചെയ്ത രാജസേനന്‍ തന്റെ സിനിമകളിലെ സുരേഷ് ഗോപി ചിത്രങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. 2001-ല്‍ പുറത്തിറങ്ങിയ മേഘ സന്ദേശവും, 2003-ല്‍ പുറത്തിറങ്ങിയ സ്വപ്നംകൊണ്ട് തുലാഭാരവുമാണ് രാജസേനന്‍ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രങ്ങള്‍. ഈ രണ്ടു സിനിമകളിലും സുരേഷ് ഗോപി വാങ്ങിയ പ്രതിഫലം പുറത്തു പറയാന്‍ കഴിയാത്ത വിധം ചെറിയ തുകയാണെന്നു വെളിപ്പെടുത്തുകയാണ് രാജസേനന്‍. ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍.

“എന്റെ രണ്ടു ചിത്രങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചിട്ടുള്ളത്. ‘മേഘസന്ദേശവും’, ‘സ്വപ്നംകൊണ്ട് തുലാഭാരവും’. സുരേഷ് ഗോപിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമയോടുള്ള കമ്മിറ്റ്മെന്‍റ് പറയാതിരിക്കാന്‍ കഴിയില്ല. ഈ രണ്ടു സിനിമകളിലും സുരേഷ് ഗോപി വാങ്ങിയ പ്രതിഫലം പുറത്തു പറയാന്‍ പോലും പറ്റാത്തത്ര ചെറിയ തുകയാണ്. ‘സ്വപ്നംകൊണ്ട് തുലാഭാരം’ എന്ന സിനിമയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ തന്നെ സുരേഷ് ഗോപിക്ക് അത് വല്ലാതെ ഇഷ്ടമായി. ഉടന്‍ തന്നെ അദ്ദേഹം എനിക്ക് ഡേറ്റ് തരികയായിരുന്നു. ഒരു സിനിമ തുടങ്ങി കഴിഞ്ഞാല്‍ നമ്മളെ യാതൊരു തരത്തിലും സുരേഷ് ഗോപി ബുദ്ധിമുട്ടിക്കില്ല. ഒരു സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയിലെ സമീപനം സുരേഷ് ഗോപിയില്‍ നിന്ന് നമുക്ക് കിട്ടും”.

shortlink

Related Articles

Post Your Comments


Back to top button