BollywoodCinemaGeneralLatest NewsNEWSWOODs

വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് പേരിട്ടു

കത്രീന കൈഫാണ് ചിത്രത്തിൽ നായികയായി എത്തുന്നത്; "മെറി ക്രിസ്മസ്" എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്

വിജയ് സേതുപതിയുടെ നായികയായി കത്രീന കൈഫ് പുതിയ ചിത്രത്തിൽ എത്തുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയിട്ട് നാളുകളേറെ ആയി. ഇപ്പോഴിതാ വിജയ് സേതുപതി ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. “അന്ധാദുൻ” സംവിധായകനായ ശ്രീറാം രാഘവൻ തന്നെയാണ് ഈ ചിത്രത്തിന്‍റെയും സംവിധായകൻ.

Read Also: ചിത്രീകരണത്തിനിടെ ബാലൻസ് തെറ്റി വീണ് പ്രിയ വാര്യർ; ദൃശ്യങ്ങൾ പുറത്ത് വിട്ട് താരം

കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം, വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രം എന്നീ സവിഷേതകളാൽ സമ്പന്നമാണ് ഈ പുതു ചിത്രം. “മെറി ക്രിസ്മസ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കുമെന്നാണ് സൂചന. ഏപ്രിൽ മാസത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

 

shortlink

Related Articles

Post Your Comments


Back to top button