GeneralLatest NewsMollywoodNEWSSocial Media

‘ഒരു അപ്പൂപ്പന്‍ താടിയെ പോലെ പറന്നുയരാൻ ഞാന്‍ ആഗ്രഹിക്കുന്നു’ ; ചിത്രവുമായി അഹാന

ഇന്‍സ്റ്റയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരം ആഗ്രഹം പങ്കുവച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആ​ഗ്രഹത്തെക്കുറിച്ചാണ് താരം പറയുന്നത്. ഇന്‍സ്റ്റയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരം ആഗ്രഹം പങ്കുവച്ചത്.

https://www.instagram.com/p/CLtRDNSAqYH/?utm_source=ig_web_copy_link

വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആണ് അഹാന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ”ചില ദിവസങ്ങളില്‍ ഒരു അപ്പൂപ്പന്‍ താടിയെ പോലെ പറന്നുയരാനും ഒഴുകി നടക്കാനും ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് അഹാന കുറിച്ചിരിക്കുന്നത്”. കഴിഞ്ഞദിവസം യുകുലേലെ എന്ന സംഗീത ഉപകരണം വായിക്കുന്ന ഒരു വീഡിയോ താരം പങ്കു വച്ചിരിക്കുന്നു. വിജയ് ചിത്രമായ മാസ്റ്ററിലെ ലെട് മീ ടെല്‍ യു എ കുട്ടി സ്റ്റോറി എന്ന ഗാനമാണ് അഹാന അതുപയോഗിച്ച്‌ പാടിയത്. താന്‍ യുകുലെലെ പഠിക്കുകയാണ് ഇപ്പോള്‍ എന്നും താരം കുറിച്ചിരിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button