CinemaGeneralInterviewsLatest NewsMollywoodNEWS

“സിനിമ കണ്ടപ്പോഴാണ് ഒരു പൂര്‍ണത കിട്ടിയത്”; ദൃശ്യം 2വിന്‍റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് അഞ്ജലി നായര്‍

"ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു"

“ദൃശ്യം 2″വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമത്തിൽ ഇപ്പോഴും സജീവമാണ്. ചിത്രത്തില്‍ ജോര്‍ജുകുട്ടിയുടെ അയല്‍ക്കാരിയായ സരിതയുടെ വേഷത്തിലെത്തിയ നടി അഞ്ജലി നായര്‍ക്ക് ആരാധകരില്‍ നിന്നും പ്രശംസകൾ വന്നുകൊണ്ടിരിക്കുകയാണ്.

Read Also: നാല്‍പ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ച് രജനികാന്തും ലതയും; അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് സമ്മാനം ഒരുക്കി ഐശ്വര്യ

120ലേറെ സിനിമകളിൽ ഭാഗമായിട്ടുണ്ടെങ്കിലും ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് അഞ്ജലിയ്ക്ക് “ദൃശ്യം 2″വിലെ പ്രകടനത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. ഒരു കുടുംബം പോലെ ആഘോഷമായിരുന്നു സെറ്റിലെന്നാണ് അഞ്ജലി “സമയം മലയാളത്തിന്” നൽകിയ അഭിമുഖത്തിൽ പറയുന്നത്.

Read Also: ‘ഒരു അപ്പൂപ്പന്‍ താടിയെ പോലെ പറന്നുയരാൻ ഞാന്‍ ആഗ്രഹിക്കുന്നു’ ; ചിത്രവുമായി അഹാന

“മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെൻറ്റില്‍ ജിതേഷേട്ടനും ടീമുമൊക്കെ ഏറെ പാടുപ്പെട്ടു. സിനിമയില്‍ തന്നെ കറുപ്പിക്കാനും ഷൂട്ട് കഴിയുമ്പോള്‍ എല്ലാം തേച്ചൊരച്ച് കളയാനും വലിയ പാടുപ്പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡമൊക്കെ പാലിച്ചായിരുന്നു ഷൂട്ട്. ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു.

Read Also: മുടിയുടെ സൗന്ദര്യ രഹസ്യം പങ്കുവെച്ച് റിമി ടോമി

അഭിനയിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്‌തോളൂ എന്ന് പറഞ്ഞു തരികയായിരുന്നു, ഓപ്പോസിറ്റ് നടക്കുന്നത് എന്തെന്ന് വലിയ ധാരണയില്ലായിരുന്നു, സിനിമ കണ്ടപ്പോഴാണ് ഒരു പൂര്‍ണത കിട്ടിയത്”- അഞ്ജലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button