GalleryGeneralLatest NewsMollywoodNEWSSocial Media

മിനി ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിൽ എസ്തർ ; റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

ബംഗളൂരുവിൽ പാർട്ടിക്കിടെയുള്ള ചിത്രങ്ങളുമായി എസ്‍തർ

‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് എസ്തർ. ദൃശ്യം 2 ലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ എസ്തർ അനിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണിത്. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രങ്ങൾ പങ്കുവച്ചത്.

എന്നാൽ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകരിൽ ചിലർ കമന്റുകളുമായും എത്തി. ചില കമന്റുകൾക്ക് എസ്തറും രസകരമായ മറുപടി നൽകുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്‍റ്. ‘നിങ്ങളാരും പറഞ്ഞുകൊടുക്കേണ്ട’ എന്നാണ് എസ്‍തറിന്‍റെ മറുപടി. കൂട്ടത്തില്‍ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്ന കമന്‍റുകളെ ചിരിച്ചു തള്ളുന്നുമുണ്ട് എസ്‍തര്‍.

https://www.instagram.com/p/CLrsPlfJmgu/?utm_source=ig_web_copy_link

മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ. അടുത്തിടെ ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. വെങ്കിടേഷിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം തെലുങ്ക് പതിപ്പിന്റെ രണ്ടാം ഭാഗത്തിലാണ് എസ്തർ ഇനി അഭിനയിക്കാൻ പോകുന്നത്.

shortlink

Related Articles

Post Your Comments


Back to top button