CinemaComing SoonGeneralKollywoodLatest NewsNEWSSpecialWOODs

“നദികളിലെയ് നീരാടും സൂരിയൻ”; ഗൗതം വാസുദേവ് മേനോൻ, ചിമ്പു, എ.ആർ റഹ്മാൻ കൂട്ടുക്കെട്ട് വീണ്ടും…!

"വിണ്ണൈ താണ്ടി വരുവായ", "അച്ചം യെൻപത് മദമമേയെടാ" എന്നീ ചിത്രങ്ങൾക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രത്തിന് "നദികളിലെയ് നീരാടും സൂരിയൻ" എന്നാണ് പേരിട്ടിരിക്കുന്നത്

ഗൗതം വാസുദേവ് മേനോനും ചിമ്പുവും എ.ആർ റഹ്മാനും മൂന്നാമതും ഒന്നിക്കുന്നു. “വിണ്ണൈ താണ്ടി വരുവായ”, “അച്ചം യെൻപത് മദമമേയെടാ” എന്നീ ചിത്രങ്ങൾക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രത്തിന് “നദികളിലെയ് നീരാടും സൂരിയൻ” എന്നാണ് പേരിട്ടിരിക്കുന്നത്. മൂവരും ഒന്നിച്ച മൂന്ന് ചിത്രങ്ങളുടെയും പേരുകളിൽ മൂന്ന് വാക്കുകൾ വീതം ഉണ്ടെന്നുള്ളത് എടുത്ത് പറയേണ്ട സവിശേഷത തന്നെയാണ്.

Read Also: ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്ന് തീപിടിത്തം; യുവ നടന്‍ അടക്കം രണ്ട് പേര്‍ക്ക് പരിക്ക്

വേൽസ് ഫിലിം ഇൻറ്റർനാഷണലിന്‍റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. ചിമ്പുവിനെ നായകനാക്കി കൊണ്ട് 2010 ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത “വിണ്ണൈ താണ്ടി വരുവായാ” വൻവിജയം കൊയ്തിരുന്നു. തൃഷ നായികയായെത്തിയ ഈ ചിത്രം ഗൗതം മേനോന്‍റെ യും ചിമ്പുവിന്‍റെയും കരിയറിലെ മറ്റൊരു വഴിത്തിരിവായി മാറി.

Read Also: “സിനിമ കണ്ടപ്പോഴാണ് ഒരു പൂര്‍ണത കിട്ടിയത്”; ദൃശ്യം 2വിന്‍റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് അഞ്ജലി നായര്‍

മൂവരുടെയും കൂട്ടുക്കെട്ടിൽ മലയാളി താരമായ മഞ്ജിമ മോഹനെ നായികയാക്കി കൊണ്ട് 2016 ൽ “അച്ചം യെൻപത് മദമമേയെടാ” എന്ന ചിത്രവും പുറത്തെത്തിയെങ്കിലും “വിണ്ണൈ താണ്ടി വരുവായാ”യുടെ വിജയം നേടാനായില്ല.

Read Also: നാല്‍പ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ച് രജനികാന്തും ലതയും; അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് സമ്മാനം ഒരുക്കി ഐശ്വര്യ

“വിണ്ണൈ താണ്ടി വരുവായ” ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ “കാർത്തിക് ഡയൽ സെയ്താ യേൻ” എന്ന ഹ്രസ്വ ചിത്രവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Related Articles

Post Your Comments


Back to top button