
സ്റ്റൈൽ മന്നൻ രജനികാന്തും ഭാര്യ ലതയും നാല്‍പ്പതാം വിവാഹവാര്‍ഷികത്തിന്റെ നിറവിലാണ്. ഈ അവസരത്തിൽ അച്ഛനും അമ്മയ്ക്കും ഒരു പ്രേത്യേക സമ്മാനവുമായി എത്തിയിരിക്കുകയാണ് മൂത്തമകള്‍ ഐശ്വര്യ ധനുഷ്. ഇരുവരുടെയും വിവാഹ ചിത്രത്തിന്റെ പെയിൻറ്റിംഗ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുക്കൊണ്ടാണ് ഇത്തവണ താര പുത്രിയുടെ വരവ്.
Read Also: ‘ഒരു അപ്പൂപ്പന് താടിയെ പോലെ പറന്നുയരാൻ ഞാന്‍ ആഗ്രഹിക്കുന്നു’ ; ചിത്രവുമായി അഹാന
രജനിയുടെയും ലതയുടെയും മാതാപിതാക്കളെ ഐശ്വര്യ പങ്കുവെച്ച പെയിൻറ്റിംഗ് ചിത്രത്തില്‍ കാണാം. അച്ഛനും അമ്മയ്ക്കും ഐശ്വര്യ ആശംസകളും നേര്‍ന്നു. ഒപ്പം ഇരുവരുടെയും ബന്ധത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും താന്‍ എന്ത് മനസ്സിലാക്കിയെന്നും ഐശ്വര്യ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: മുടിയുടെ സൗന്ദര്യ രഹസ്യം പങ്കുവെച്ച് റിമി ടോമി
1981 ഫെബ്രുവരി 26 നായിരുന്നു രജനികാന്ത് – ലത സംഗമം. 1980ല്‍ “തില്ല് മുള്ള്” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോളജ് മാസികയ്ക്ക് വേണ്ടി ലത രജനികാന്തിന്റെ അഭിമുഖം തയ്യാറാക്കാന്‍ വന്നു. ആദ്യകാഴ്ചയില്‍ തന്നെ ഇതാണ് തന്റെ ആത്മസഖിയെന്ന് രജനി ഉറപ്പിച്ചു. ഇൻറ്റര്‍വ്യൂ അവസാനിച്ചതും രജനികാന്ത് വിവാഹാഭ്യര്‍ത്ഥന നടത്തി. ലത ഒന്നു ചിരിച്ചിട്ട്, തന്റെ മാതാപിതാക്കളോട് സംസാരിക്കാന്‍ പറഞ്ഞു.
Read Also: ഗ്യാങ്സ്റ്റർ ; ജോൺ എബ്രഹാം ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി
തമിഴ് സിനിമയിലുള്ള പല പ്രമുഖരുടെയും അഭിപ്രായം തേടിയ ശേഷമാണ് ലതയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചത്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ വെച്ച് ഇരുവരും മാല ചാർത്തി. ഐശ്വര്യയെ കൂടാതെ സൗന്ദര്യ എന്നൊരു മകളും ഇവർക്കുണ്ട്.
Post Your Comments