BollywoodCinemaGeneralLatest NewsNEWSTrailersVideos

ഗ്യാങ്സ്റ്റർ ; ജോൺ എബ്രഹാം ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തിറങ്ങി

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറിൽ ആക്ഷന്‍ രംഗങ്ങളാണ് കൂടുതലും

ജോണ്‍ എബ്രഹാമിനെ നായകനായെത്തുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ‘മുംബൈ സാഗ’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറിൽ ആക്ഷന്‍ രംഗങ്ങളാണ് കൂടുതലും. സഞ്ജയ് ഗുപ്‍ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇമ്രാന്‍ ഹാഷ്‍മിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തെരുവുകളില്‍ നിന്ന് വളര്‍ന്ന് കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍ ആയി മാറുന്ന അമര്‍ത്യ റാവു എന്ന കഥാപാത്രത്തെയാണ് ജോണ്‍ അവതരിപ്പിക്കുന്നത്. ഇമ്രാന്‍ ഹാഷ്‍മി അമര്‍ത്യ റാവുവിന് എതിരെ നില്‍ക്കുന്ന പൊലീസ് കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. മഹേഷ് മഞ്ജ്‍രേക്കര്‍, സുനില്‍ ഷെട്ടി. ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ ജൂണില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. മാര്‍ച്ച് 19 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button