GalleryGeneralLatest NewsMollywoodNEWSSocial Media

എന്റെ പികാച്ചു പകർത്തിയ ചിത്രങ്ങൾ ; ഫോട്ടോയുമായി നവ്യ നായർ

അവൻ പകർത്തിയ ചിത്രങ്ങൾ എന്നേക്കാൾ മികച്ചവയാണ്, നവ്യ

മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായർ. ‘നന്ദനം’ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

“ചിത്രങ്ങൾ പകർത്താൻ ഞങ്ങൾ പരസ്പരം സഹായിക്കുന്നത് ഇങ്ങനെയാണ്, ഞാനും എന്റെ പികാച്ചുവും. തീർച്ചയായും അവൻ പകർത്തിയ ചിത്രങ്ങൾ എന്നേക്കാൾ മികച്ചവയാണ്,” എന്നാണ് നവ്യ കുറിക്കുന്നത്. അടുത്തിടെ മകനൊപ്പം മൂന്നാറിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങളും നവ്യ ഷെയർ ചെയ്തിരുന്നു.

https://www.instagram.com/p/CLryY0iry5L/?utm_source=ig_web_copy_link

അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് നവ്യ നായർ. നിരവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടാണ് നവ്യ വിവാഹ ജീവിതത്തിനായി സിനിമയിൽ നിന്ന് ഇടവേള എടുത്തത്. പിന്നീട് വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു.

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്.

വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button