CinemaGeneralKollywoodLatest NewsNEWS

ചിമ്പുവും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു ; ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

ചിത്രത്തിന് സം​ഗീതം പകരുന്നത് എ.ആർ റഹ്മാനാണ്

സംവിധായകൻ ഗൗതം വാസുദേവ് മേനോനും നടൻ ചിലമ്പരശനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘നദികളിലെയ് നീരാടും സൂരിയൻ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന് സം​ഗീതം പകരുന്നത് എ.ആർ റഹ്മാനാണ്. മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നദികളിലെയ് നീരാടും സൂരിയൻ. വേൽസ് ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിർമ്മിക്കുന്നത്.

ഗൗതം മേനോൻ 2010 ൽ ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. തൃഷയായിരുന്നു ചിത്രത്തിലെ നായിക. ഗംഭീര വിജയം നേടിയ ചിത്രം തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.

പിന്നീട് 2016 ൽ ‘അച്ചം യെൻപത് മദമയെടാ’ എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button