CinemaGeneralMollywoodNEWS

സൂപ്പര്‍ താരങ്ങള്‍ നല്ല സിനിമകള്‍ ചെയ്യാതെ വന്നപ്പോള്‍ തെറി സിനിമകള്‍ ഉയര്‍ന്നു വന്നു: ബാബു ആന്റണി

ആ സമയത്ത് ഇവിടെ കുറെ തെറി സിനിമകള്‍ വന്നു

ന്യൂജനറേഷന്‍ സിനിമകള്‍ എങ്ങനെയാണ് ഇവിടെ സംഭവിച്ചത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കുകയാണ് നടന്‍ ബാബു ആന്റണി. സൂപ്പര്‍ താരങ്ങള്‍ നല്ല സിനിമകള്‍ ചെയ്യാതെ വന്നപ്പോള്‍ ഇവിടെ കുറേ തെറി സിനിമകള്‍ പൊങ്ങി വന്നുവെന്നും അതിനെയാണ് ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് പേരിട്ടു വിളിച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ബാബു ആന്റണി പറയുന്നു.

ബാബു ആന്റണിയുടെ വാക്കുകള്‍

“ഇവിടെ ഹിറ്റ് സിനിമകള്‍ ചെയ്തു കൊണ്ടിരുന്ന ചില സംവിധായകരുടെ സിനിമകള്‍ പിന്നിലേക്ക് പോയി. അത് പോലെ സൂപ്പര്‍ താരങ്ങള്‍ സെലെക്ടീവ് ആകാതെ സിനിമകള്‍ ചെയ്തു. ആ സമയത്ത് ഇവിടെ കുറെ തെറി സിനിമകള്‍ വന്നു. അതിനെയാണ് ഈ ന്യുജനറേഷന്‍ സിനിമ എന്ന് പറഞ്ഞു തുടങ്ങിയത്. അല്ലാതെ ഇതില്‍ വലിയ കാര്യമൊന്നുമില്ല. ഞാന്‍ ‘ചന്ത’ പോലെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ അതില്‍ നല്ല ഒരു കഥയുണ്ടായിരുന്നു. വെറും തട്ടുപൊളിപ്പന്‍ സിനിമ ഒന്നും ആയിരുന്നില്ല അതൊക്കെ. ആ രീതിയിലുള്ള എന്‍റെ കുറെയധികം സിനിമകള്‍ ഇവിടെ ഹിറ്റായി.  എന്റെ ഹീറോ കഥാപാത്രത്തിനൊപ്പം തന്നെ മറ്റുള്ള കഥാപാത്രങ്ങള്‍ക്കും സ്ക്രീന്‍ സ്പേസ് കൂടുതല്‍ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാം വണ്‍മാന്‍ ഷോ ആണ്. ഹീറോയ്ക്ക് മാത്രം സ്പേസ് നല്‍കുന്ന സിനിമകളാണ് കൂടുതലും”.

shortlink

Related Articles

Post Your Comments


Back to top button