GeneralLatest NewsMollywoodNEWSSocial Media

കുതിരപ്പുറത്തിരിക്കുന്ന ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ ? വൈറൽ ചിത്രം

റോമയുടെ ഒരു കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്

ഒരുകാലത്ത് മലയാള സിനിമയുടെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു റോമ. എന്നാൽ ഇപ്പോൾ റോമ സിനിമകളിൽ അത്ര സജീവമല്ല. കുറച്ചു നാളുകൾക്ക് ശേഷം റോമയുടെ പേര് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ റോമയുടെ ഒരു കുട്ടിക്കാല ചിത്രമാണ് വീണ്ടും താരം ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയിരിക്കുന്നത്. കുതിരപ്പുറത്തിരിക്കുന്ന കുട്ടി റോമയുടെ ചിത്രമാണ് ഇത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

https://www.instagram.com/p/CLi6FyopSuT/?utm_source=ig_web_copy_link

‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തന്റേടമുള്ള കഥാപാത്രങ്ങളാണ് പിന്നീട് റോമയെ തേടി കൂടുതലും എത്തിയത്. ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് റോമ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് നടി നായികയായും സഹനടിയായും ഒരുപോലെ തിളങ്ങി.

ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും റോമയ്ക്ക് സാധിച്ചു, അതിനിടെ മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുപത്തിയഞ്ചിൽ ഏറെ ചിത്രങ്ങളിലാണ് റോമ ഇതിനകം അഭിനയിച്ചത്.

സിന്ധിക്കാരനായ അച്ഛന്റെയും മലയാളിയായ അമ്മയുടെയും മകളായി തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് റോമ ജനിച്ചത്. 2005ൽ ‘മിസ്റ്റർ എറബാബു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു റോമയുടെ അരങ്ങേറ്റം. എന്നാൽ റോമയ്ക്ക് കരിയറിൽ ബ്രേക്ക് സമ്മാനിച്ചത് ‘നോട്ട്ബുക്ക്’ ആണ്. ചിത്രത്തിലെ റോമയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച സഹതാരത്തിനുള്ള ഫിലിംഫെയർ​ അവാർഡും റോമയ്ക്ക് ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button