GeneralHollywoodLatest NewsNEWSSocial Media

വളർത്തുനായ്ക്കളെ കാണാനില്ല ; കണ്ടെത്തുന്നവർക്ക് കോടികൾ വാഗ്ദാനം ചെയ്ത് നടി ലേഡി ഗാഗ

മൂന്നരക്കോടിയാണ് നായ്ക്കളെ കണ്ടെത്തുന്നവർക്ക് ലേഡി ഗാഗ വാഗ്ദാനം ചെയ്തിരിക്കുന്നത്

നടിയും ഗായികയുമായ ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ കടത്തിക്കൊണ്ടുപോയതായി റിപ്പോർട്ട്. നായ്ക്കളുടെ പരിചാരകനായ റയാന്‍ ഫിഷറിനെ വെടിവച്ച് വീഴ്ത്തിയാണ് അപരിചിതന്‍ നായ്ക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തന്റെ പ്രിയപ്പെട്ട നായ്ക്കളെ കണ്ടെത്തി തരുന്നവർക്ക് വൻ പ്രതിഫലമാണ് താരം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒന്നുംരണ്ടുമല്ല മൂന്നരക്കോടിയാണ് ലേഡി ഗാഗ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ലേഡിയുടെ ഓമന നായ്ക്കളായ കോജിയും ഗുസ്താവിനെയുമാണ് കാണാതായിരിക്കുന്നത് . അവയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം ഡോളര്‍ അഥവാ മൂന്നരക്കോടിയിലേറെ നല്‍കുമെന്നാണ് ലേഡി ഗാഗ പറയുന്നത്. അവയെ എവിടെ വച്ചെങ്കിലും കാണുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കിലും തിരിച്ചെത്തിക്കുന്നവര്‍ക്ക് ഈ തുക നല്‍കുമെന്ന് താരം പറയുന്നു.

https://www.instagram.com/p/CLxVZAkMqxC/?utm_source=ig_web_copy_link

ജീവന്‍ പണയം വച്ചും തന്റെ നായ്ക്കളെ രക്ഷിക്കാന്‍ ശ്രമിച്ച പരിചാരകനായ റയാന് നന്ദി പറയുന്നുമുണ്ട് ലേഡി ഗാഗ. നായ്ക്കളുടെ ചിത്രം സഹിതമാണ് ലേഡി ഗാഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പെട്ട നായകളാണ് ലേഡി ഗാഗയുടേത്. വളരെയധികം വിലമതിക്കുന്ന ഇവയെ മനപ്പൂര്‍വം അപകടത്തിലാക്കിയതായിരിക്കും എന്നാണ് നിലവിലെ നിഗമനം. സംഭവത്തിൽ ലോസ്ആഞ്ചലീസ് പോലീസ് അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments


Back to top button