CinemaGeneralMollywoodNEWS

എന്നെ നായകനാക്കി ഒരുപാട് പേര്‍ ഹിറ്റുണ്ടാക്കിയിട്ടുണ്ട്, പക്ഷേ നിങ്ങള്‍ക്കത് സാധിക്കാത്തത് നിങ്ങളുടെ കുഴപ്പം

മമ്മൂട്ടി പറഞ്ഞ ആ വാചകം എന്റെ മനസ്സില്‍ കൊണ്ടു

സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കോമ്പിനേഷന്‍ പോലെ അത്ര ഹിറ്റ് കോമ്പിനേഷന്‍ ആയിരുന്നില്ല മമ്മൂട്ടി – സത്യന്‍ അന്തിക്കാട് ടീം. എന്നിരുന്നാലും ‘അര്‍ത്ഥം’, ‘കളിക്കളം’ പോലെയുള്ള ഹിറ്റ് സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമ പരാജയപ്പെട്ടതിനു ശേഷം മമ്മൂട്ടി വാശി പിടിപ്പിച്ചിട്ടാണ് താന്‍ ‘അര്‍ത്ഥം’ എന്ന സിനിമ ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞ ഒരു കാര്യം മനസ്സില്‍ തട്ടിയതാണ് ‘അര്‍ത്ഥം’ പോലെ സിനിമ ചെയ്യാന്‍ കാരണമായതെന്നും ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ സത്യന്‍ അന്തിക്കാട് പറയുന്നു.

“എന്റെ സിനിമകളില്‍ ഞാന്‍ വ്യത്യസ്തമായി ചെയ്തത് ‘അര്‍ത്ഥം’ എന്ന മമ്മൂട്ടി നായകനായ ചിത്രമാണ്. ഞാനും മമ്മൂട്ടിയുമായി അതിനു മുന്‍പ് ചെയ്ത സിനിമ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ചിത്രമാണ്. ആ സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, “എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്”. മമ്മൂട്ടി പറഞ്ഞ ആ വാചകം എന്റെ മനസ്സില്‍ കൊണ്ടു. അങ്ങനെ ഒരു വാശിപ്പുറത്ത് ചെയ്ത സിനിമയാണ് ‘അര്‍ത്ഥം’. മമ്മൂട്ടിയുടെ ആകാര ഭംഗി, മുഖ സൗന്ദര്യം, വേഷവിധാനം അതിനെല്ലാം പ്രാധാന്യം നല്‍കി കൊണ്ട് പ്രേക്ഷകനെ കൊതിപ്പിക്കുന്ന വിധം ഒരു സിനിമ ചെയ്യണം എന്നാണ് അതിന്റെ രചയിതാവായ വേണുനാഗവള്ളിയോട് ഞാന്‍ പറഞ്ഞത്. അങ്ങനെ ബോധപൂര്‍വ്വം ഉണ്ടാക്കിയതാണ് അതിന്റെ കഥയും അതിലെ കഥാപാത്രങ്ങളും”.

shortlink

Related Articles

Post Your Comments


Back to top button