GeneralLatest NewsMollywoodNEWSShort Films

‘കീഴടക്കി കളയുന്ന അഭിനയം’ ; മോഹൻലാലിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ

അഭിനയത്തെ പ്രശംസിച്ച് മോഹൻലാലിന് നേരിട്ട് വാട്സാപ്പിലയച്ച സന്ദേശം ഫേസ്ബുക്കിലൂടെ ഭദ്രൻ പങ്കുവെച്ചു

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയേയും അഭിനയത്തേയും പ്രശംസിച്ച് മോഹൻലാലിന് നേരിട്ട് വാട്സാപ്പിലയച്ച സന്ദേശം തന്റെ ഫേസ്ബുക്കിലൂടെ ഭദ്രൻ പങ്കുവെച്ചു.

ഹായ് ലാൽ, എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കികളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു, എന്നാണ് ഭദ്രൻ കുറിച്ചിരിക്കുന്നത്. കൈകൂപ്പിക്കൊണ്ടുള്ള ഇമോജി പങ്കുവച്ചാണ് മോഹൻലാൽ മറുപടി നൽകിയിരിക്കുന്നത്.

https://www.facebook.com/bhadranthefilmmaker/posts/3731597906916248

ഫെബ്രുവരി 19ന് ആമസോൺ പ്രൈം വഴി റിലീസിനെത്തിയ ദൃശ്യം 2 ഇന്ത്യ മുഴുവൻ തരംഗമായി കഴിഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ഒടിടി ഫ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button