CinemaGeneralLatest NewsMollywoodNEWSSocial Media

”മരക്കാർ” അറബിക്കടലിന്റെ സിംഹം എത്തുന്നു ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകവ്യാപകമായി മെയ് 13 നാണ് ചിത്രം എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.  ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

തിയറ്ററുകള്‍ വീണ്ടും തുറന്നതു മുതല്‍ മരക്കാരിന്റെ റിലീസ് അറിയാനായി കാത്തിരിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള പ്രേക്ഷകർ.  ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡിലേയും തെന്നിന്ത്യയിലേയും വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

https://www.facebook.com/ActorMohanlal/posts/280569980102941

മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ഭാഷയിലായി 5000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് റിലീസ് നീണ്ടുപോയത്.

നൂറുകോടി മുതൽ മുടക്കിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ   പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ.

shortlink

Related Articles

Post Your Comments


Back to top button