GalleryGeneralLatest NewsMollywoodNEWSSocial Media

പൃഥ്വിയുടെയും ചാക്കോച്ചന്റെയും നായികയായിരുന്ന കുട്ടിതാരം ആരാണെന്ന് മനസ്സിലായോ ? വൈറൽ ചിത്രം

റിയാലിറ്റി ഷോയിലൂടെ മലയാളികളിലേക്ക് കടന്നുവന്ന താരമാണ് ചാന്ദിനി

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രം പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം നടി റോമയും തനറെ കുട്ടിക്കാല ചിത്രം ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേഷകരുടെ മറ്റൊരു പ്രിയതാരം പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

‘ഡേ വൺ മുതൽ തുടങ്ങിയ പോസിങ്ങാണ്’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിക്കുന്നത്. ആരാണ് ഈ കൊച്ചുമിടുക്കി എന്നല്ലേ, പൃഥ്വിരാജിൻറെയും കുഞ്ചാക്കോ ബോബന്റെയും നായികയായി എത്തിയ ചാന്ദ്‍നി ശ്രീധരനാണ് ചിത്രത്തിലുള്ളത്.

ലാൽ ജോസ് വിധികർത്താവായി എത്തിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളിലേക്ക് കടന്നുവന്ന താരമാണ് ചാന്ദിനി ശ്രീധരൻ. റെഹാന പേരുകളിലായിരുന്നു ആദ്യ കാലത്ത് താരം അറിയിപ്പെട്ടിരുന്നത്. സിനിമയില്‍ സജീവമായതോടെ ചാന്ദ്‍നി എന്ന പേരിൽ കൂടുതൽ അറിയപ്പെട്ടു തുടങ്ങിയത്.

https://www.instagram.com/p/CHFBGWbJm2n/?utm_source=ig_web_copy_link

‘ഐന്തു ഐന്തു ഐന്തു (555)’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചാന്ദ്‍നി സിനിമയിലേക്കെത്തുന്നത്. തെലുങ്കിലും താരം അഭിനയിച്ചു. ഡാർവിന്റെ പരിണാമം, അള്ള് രാമേന്ദ്രൻ, കോംമ്രേഡ് ഇൻ അമേരിക്ക (CIA) എന്നിവയാണ് ചാന്ദ്‍നി ചെയ്‍ത മലയാള ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button