CinemaGeneralKollywoodLatest NewsNEWSSocial Media

‘കണ്ണും കണ്ണും കൊള്ളയടിത്താലിന്’ ഒരു വയസ് ; നന്ദി പറഞ്ഞ് ദുല്‍ഖര്‍ സൽമാൻ

റൊമാന്റിക് കോമഡി ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താൽ

ദേസിംഗ് പെരിയസാമി ദുല്‍ഖര്‍ സൽമാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. ഗംഭീര വിജയം നേടിയ സിനിമ റിലിസായിട്ട് ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ സന്തോഷം പങ്കുവെച്ച് ദുൽഖർ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയുടെ ഫോട്ടോകളും ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

വളരെയധികം സ്നേഹത്തോടെ ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദിയെന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്. ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്ത ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താൽ. സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

https://www.instagram.com/p/CL1LGm8pObE/?utm_source=ig_web_copy_link

കെ എം ഭാസ്‍കരൻ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ദുല്‍ഖര്‍. കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഒരു വര്‍ഷമാണ് ഇന്ന്, എല്ലാവരോടും നന്ദിയെന്നും ദുല്‍ഖര്‍ എഴുതുന്നു. റിതു വര്‍മയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ദുല്‍ഖറിന് തമിഴില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താല്‍.

അടുത്തിടയിൽ ചിത്രത്തിന്റെ സംവിധായകൻ ദേസിംഗ് പെരിയസാമിയും ഇതേ ചിത്രത്തിലെ ഉപനായികയായി അഭിനയിച്ച നടി നിരഞ്ജനി അഹതിയും തമ്മിൽ വിവാഹതിരായിരുന്നു. പോണ്ടിച്ചേരിയില്‍ വെച്ചായിരുന്നു വിവാഹം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. ദുൽഖറും ഇരുവർക്കും ആശംസകൾ നൽകികൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രവും കുറിപ്പും പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button