CinemaGeneralLatest NewsMollywoodNEWS

‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ തിരക്കഥയാക്കിയപ്പോഴുണ്ടായ പ്രധാന പ്രശ്നത്തെക്കുറിച്ച് എം.മുകുന്ദന്‍

വള്ളുവനാട്, തിരുവിതാംകൂര്‍, തൃശൂര്‍ ഭാഷകള്‍ മലയാള സിനിമയില്‍ ധാരാളം വന്നിട്ടുണ്ട്

പ്രശസ്ത സാഹിത്യകാരനായ എം.മുകുന്ദന്‍ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി പൂര്‍ത്തികരിച്ചിരിക്കുകയാണ്. താന്‍ എഴുതിയ ചെറുകഥ തന്നെയാണ് എം.മുകുന്ദന്‍ തന്റെ ആദ്യ തിരക്കഥ രചനയ്ക്കായി തെരെഞ്ഞെടുത്തിരിക്കുന്നത്. ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’ എന്ന ചെറുകഥയാണ് അതേ പേരില്‍ തന്നെ സിനിമയാക്കുന്നത്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് ലീഡ് റോളില്‍ അഭിനയിക്കുന്നത്. സിനിമയിലെ തന്റെ ആദ്യ രചനയെക്കുറിച്ച് മനോരമയിലെ സണ്‍ഡേ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് എം.മുകുന്ദന്‍.

“ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ സ്ത്രീപക്ഷ പ്രമേയം ചര്‍ച്ച ചെയ്ത ചെറുകഥയാണ്. സിനിമയാക്കാനായി പലരും സമീപിച്ചിരുന്നു. ഹരികുമാര്‍ വന്നപ്പോള്‍ ആത്മവിശ്വാസം തോന്നി. പത്തു മിനിറ്റില്‍ വായിച്ചു തീര്‍ക്കാവുന്ന ഒരു ചെറുകഥ രണ്ടു മണിക്കൂറിലേറെയുള്ള ഒരു തിരക്കഥയാക്കുക എന്നതാണ് നേരിട്ട ആദ്യ പ്രശ്നം. സത്ത ചോര്‍ന്നു പോകാതെ കുറേക്കൂടി കഥാപാത്രങ്ങളെയും, സംഭവങ്ങളെയും ഉള്‍പ്പെടുത്തി. വള്ളുവനാട്, തിരുവിതാംകൂര്‍, തൃശൂര്‍ ഭാഷകള്‍ മലയാള സിനിമയില്‍ ധാരാളം വന്നിട്ടുണ്ട്. എന്നാല്‍ മാഹി ഭാഷ വന്നിട്ടില്ല. ഈ സിനിമ കൂടുതല്‍ മാഹി ഭാഷയാണ് സംസാരിക്കുന്നത്. എന്റെ കൃതികളില്‍ ആദ്യം സിനിമയായത് ‘സീത’ എന്ന നോവലാണ്. പിന്നീട് ‘മദാമ്മ’, ‘ദൈവത്തിന്റെ വികൃതികള്‍’, ‘സവത്രിയുടെ അരഞ്ഞാണം’. ദൈവത്തിന്റെ വികൃതികളില്‍ തിരക്കഥ രചനയ്ക്ക് കുറച്ചൊക്കെ ലെനിന്‍ രാജന്ദ്രനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയിലെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. നോവലില്‍ അല്‍ഫോണ്‍സ്‌ അച്ഛന്‍ തടിച്ച മനുഷ്യനാണ്. സിനിമയില്‍ നീണ്ടു മെലിഞ്ഞയാളായി. ഇതേ ചൊല്ലി ലെനിന്‍ രാജന്ദ്രനുമായി തര്‍ക്കിച്ചിട്ടുണ്ട്.‌ പക്ഷേ സിനിമ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ സിനിമയിലൂടെ എനിക്ക് ലഭിച്ചിരുന്നു. ‘സാവിത്രിയുടെ അരഞ്ഞാണം’ സിനിമ എന്ന നിലയില്‍ നിരാശപ്പെടുത്തി”.

shortlink

Related Articles

Post Your Comments


Back to top button