CinemaGeneralLatest NewsMollywoodNEWSSocial Media

ജോർജുകുട്ടിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തയ്യാറാക്കിക്കോളൂ ; ഉത്തരവുമായി മോഹൻലാൽ എത്തുന്നു

ജോര്‍ജുകുട്ടി എങ്ങനെയാകും തന്റെ കുടുംബത്തെ രക്ഷിച്ചിട്ടുണ്ടാകുക? ഉത്തരവുമായി മോഹൻലാലും ജീത്തു ജോസഫും

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

സിനിമയെക്കുറിച്ച് പലർക്കും ആശങ്കളും സംശയങ്ങളുമുണ്ടാകാം. പലരും അത് സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോഹൻലാൻ അഭിനയിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രം എങ്ങനെയാകും തന്റെ കുടുംബത്തെ രക്ഷിച്ചിട്ടുണ്ടാകുക? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും എത്തുകയാണ്.

”ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‍ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകൻ ജീത്തു ജോസഫും എത്തുന്നൂ”, ലൈവായി ഇൻസ്റ്റാഗ്രാമില്‍ എന്ന് മോഹൻലാല്‍ പറയുന്നു.

എല്ലാ ചോദ്യങ്ങളും അയക്കൂവെന്നും മോഹൻലാല്‍ പറയുന്നു. കഴിയുന്നത്ര ഉത്തരം പറയാം, കഴിയുന്നത്ര രഹസ്യം രഹസ്യമായി സൂക്ഷിക്കുകയെന്നും മോഹൻലാല്‍ പറഞ്ഞു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button