CinemaGeneralLatest NewsMollywoodNEWSTeasersWOODs

മമ്മൂട്ടി – മഞ്ജു വാര്യർ ആദ്യ ചിത്രം “ദ പ്രീസ്റ്റി”ന്‍റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി

പ്രേക്ഷകരെ ഭീതിയുടെയും ആകാംഷയുടെയും മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന

മെഗാസ്റ്റാർ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഹൊറർ ത്രില്ലർ “ദ പ്രീസ്റ്റി”ന്‍റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരെ ഭീതിയുടെയും ആകാംഷയുടെയും മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന.

Read Also: ജോർജുകുട്ടിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തയ്യാറാക്കിക്കോളൂ ; ഉത്തരവുമായി മോഹൻലാൽ എത്തുന്നു

കുറ്റാന്വേഷണം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും “പ്രീസ്റ്റെ”ന്നും ടീസറിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ഫാദർ ബെനഡിക്ട് എന്ന വൈദികന്‍റെ വേഷത്തിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഇതിനോടകം തന്നെ നിരവധി പ്രേക്ഷകർ ടീസർ കണ്ടുകഴിഞ്ഞു.

Read Also: കേരളക്കരയെ പൊട്ടിച്ചിരിപ്പിക്കാനായി അവരെത്തുന്നു; “T സുനാമി”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ആൻറ്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി. ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് നിര്‍മ്മാണം. മാര്‍ച്ച് നാലിന് ചിത്രം പുറത്തിറക്കണമെന്നാണ് നിലവിലെ തീരുമാനം.

 

shortlink

Related Articles

Post Your Comments


Back to top button